യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള: ലോ​ഗോ രൂ​പ​ക​ൽ​പ​ന മ​ത്സ​ര​ത്തി​ൽ ബാ​സി​ൽ​ഡ​ണി​ലെ സി​ജോ ജോ​ർ​ജ് വി​ജ​യി​യാ​യി
Thursday, October 17, 2019 10:40 PM IST
ല​ണ്ട​ൻ: യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് അ​ര​ങ്ങു​ണ​രാ​ൻ ഇ​നി ഏ​താ​നും ആ​ഴ്ച​ക​ൾ കൂ​ടി മാ​ത്രം ശേ​ഷി​ച്ചി​രി​ക്കെ, ക​ലാ​മേ​ള ലോ​ഗോ മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​യെ യു​ക്മ ദേ​ശീ​യ ക​മ്മ​റ്റി പ്ര​ഖ്യാ​പി​ച്ചു. യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ ക​ലാ​മേ​ള ലോ​ഗോ മ​ത്സ​ര​ത്തി​ൽ ബാ​സി​ൽ​ഡ​ണി​ൽ നി​ന്നു​ള്ള സി​ജോ ജോ​ർ​ജാ​ണ് മി​ക​ച്ച ലോ​ഗോ ഡി​സൈ​ൻ ചെ​യ്തു വി​ജ​യ കി​രീ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്.

മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ 2019 ലെ ​ലോ​ഗോ ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ആ​ശ​യ​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യി വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ഡി​സൈ​നു​ക​ളി​ൽ നി​ന്നാ​ണ് സി​ജോ രൂ​പ​ക​ൽ​പ​ന ചെ​യ്ത ലോ​ഗോ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തെ​ന്ന് വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ പി​ള്ള അ​റി​യി​ച്ചു.

യു​ക്മ ക​ലാ​മേ​ള​ക​ളു​ടെ ച​രി​ത്ര​വു​മാ​യി എ​ക്കാ​ല​വും അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു സ്ഥ​ല​മാ​ണ് എ​സ്സെ​ക്സി​ലെ ബാ​സി​ൽ​ഡ​ണ്‍. തു​ട​ർ​ച്ച​യാ​യി നാ​ലു​ത​വ​ണ യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യ്ക്ക് ബാ​സി​ൽ​ഡ​ണ്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​ട്ടു​ണ്ട്.

ബാ​സി​ൽ​ഡ​ണി​ന്‍റെ യു​ക്മ ക​ലാ​മേ​ള പെ​രു​മ​യി​ലേ​ക്ക് ഒ​രു​തൂ​വ​ൽ കൂ​ടി ചേ​ർ​ക്ക​പ്പെ​ടു​ക​യാ​ണ് സി​ജോ​യു​ടെ സ​ർ​ഗ ചേ​ത​ന​യി​ലൂ​ടെ. ചെം​സ്ഫോ​ർ​ഡി​ൽ ഒ​രു അ​ഡ്വ​ർ​ടൈ​സിം​ഗ് ഏ​ജ​ൻ​സി​യി​ൽ ഗ്രാ​ഫി​ക് ഡി​സൈ​ന​ർ ആ​യി ജോ​ലി ചെ​യ്യു​ന്ന സി​ജോ ക​ണ്ണൂ​ർ ആ​ല​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്. വി​ജ​യി​യെ യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​ഗ​റി​ൽ​വ​ച്ച് ആ​ദ​രി​ക്കു​ന്ന​താ​ണ്.

ന​വം​ബ​ർ 2 ശ​നി​യാ​ഴ്ച​യാ​ണ് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള അ​ര​ങ്ങേ​റു​ന്ന​ത്. പ​ത്താ​മ​ത് ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണാ​ണ്. യു​ക്മ ക​ലാ​മേ​ള​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യി മാ​ഞ്ച​സ്റ്റ​റി​ന്‍റെ മ​ണ്ണി​ലേ​ക്ക് ദേ​ശീ​യ മേ​ള എ​ത്തു​ന്പോ​ൾ, രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ക​ലാ​കാ​ര·ാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും യു​ക്മ പ്ര​വ​ർ​ത്ത​ക​രെ​യും പാ​ർ​സ് വു​ഡ് സെ​ക്ക​ണ്ട​റി സ്കൂ​ളി​ലേ​ക്ക് സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ്, ക​ലാ​മേ​ള ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​ർ സാ​ജ​ൻ സ​ത്യ​ൻ, നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ജാ​ക്സ​ണ്‍ തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.