റെഡ് ലാൻഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Tuesday, October 15, 2019 10:37 PM IST
ബ്രി​സ്ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ലി​ലെ റെഡ് ലാൻഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ളേ​വ്ലാ​ൻ​ഡി​ലെ സ്റ്റാ​ർ ഓ​ഫ് ദി ​സീ പാ​രി​ഷ് ഹാ​ളി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ളി​ൽ ക്ളേ​വ്ലാ​ൻ​ഡ് കൗ​ണ്‍​സി​ല​ർ പീ​റ്റ​ർ മി​ച്ച​ൽ മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ സ​ദ​സി​നെ വ​ർ​ണാ​ഭ​മാ​ക്കി. വ​ടം​വ​ലി മ​ത്സ​രം, സ്പൂ​ണി​ൽ നാ​ര​ങ്ങാ വ​ച്ച ഓ​ട്ടം എ​ന്നീ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ട്ടു. സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യി​ൽ ഇ​രു​ന്നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. സ്വ​ദേ​ശി​യ​രു​ടെ പ​ങ്കാ​ളി​ത്തം ആ​ഘോ​ഷ​ത്തി​നു മാ​റ്റു​കൂ​ട്ടി.

ആ​ർ​എം​എ പ്ര​സി​ഡ​ന്‍റ് ആ​ശി​സ് തോ​മ​സ് തെ​രു​വ​ത്തു, സെ​ക്ര​ട്ട​റി കി​ഷോ​ർ എ​ൽ​ദോ, ട്രീ​സ​റെ​ർ അ​രു​ണ്‍ സ​ലിം, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കി​ഷോ ജോ​സ​ഫ് കോ​ലേ​ത്, അ​നൂ​പ് തോ​മ​സ്, ബി​ന്ദു ബി​നു, സി​നി ചാ​ക്കോ , പാ​ർ​വ​തി ഉ​ണ്ണി​ത്താ​ൻ, അ​രു​ണ്‍ രാ​ജ്, തോ​മ​സ് മു​റി​ഞ്ഞ​ക​ല്ലി​ൽ സ്ക​റി​യ, ശാ​ലി​നി തോ​മ​സ്, സ​ബീ​ഷ് ബെ​ന്നി, ലി​ന്‍റു എ​ബ്ര​ഹാം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​ളി കു​ര്യ​ൻ