നീ​തി നി​ഷേ​ധം: യാ​ക്കോ​ബാ​യ സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​നം പ്ര​തി​ഷേ​ധി​ച്ചു
Tuesday, October 1, 2019 10:21 PM IST
ന്യൂ​ഡ​ൽ​ഹി: സ​ഭ​ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യും സ്വ​ന്തം ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടു​ക​യും സെ​മി​ത്തേ​രി​യി​ൽ പോ​ലും പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും, പി​റ​വം പ​ള്ളി​യി​ൽ സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്തന്മാരെ​യും, വൈ​ദി​ക​രെ​യും, വി​ശ്വാ​സി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചു കൊ​ണ്ട് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ് തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി മേ​ഖ​ല​യി​ലെ പ​ള്ളി​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​മാ​യ ഡ​ൽ​ഹി സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ പ്ര​തി​ഷേ​ധ യോ​ഗ​വും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ബെ​ന്നി എ​ബ്ര​ഹാം സ്വാ​ഗ​തം അ​ർ​പ്പി​ച്ച യോ​ഗ​ത്തി​ൽ അ​ഭി. കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പി​റ​വം സം​ഭ​വ​ത്തെ അ​തി​ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​ഭ​യോ​ട് ചേ​ർ​ന്നു​നി​ന്ന് ഡ​ൽ​ഹി​യി​ൽ വ​ൻ​പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം 2009ൽ ​വി. ആ​ർ കൃ​ഷ്ണ​യ്യ​ർ സ​മ​ർ​പ്പി​ച്ച ച​ർ​ച്ച് ആ​ക്ട് പാ​സാ​ക്കു​ന്ന​തി​നും യോ​ഗം പൂ​ർ​ണ പി​ന്തു​ണ അ​റി​യി​ച്ചു.

യാ​ക്കോ​ബാ​യ സ​ഭ​യു​ടെ സ​ഹ​ന​സ​മ​ര​ത്തി​ന് ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് ഫാ. ​ഷി​ജു ജോ​ർ​ജ്ജും , ജേ​ബ​ക്ക് ജോ​ഷ്വാ​യും പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. വൈ​ദി​ക സെ​ക്ര​ട്ട​റി ഫാ. ​ഐ​സ​ക് മാ​ത്യു, മു​ൻ സ​ഭാ സെ​ക്ര​ട്ട​റി ക​മാ​ണ്ട​ർ രാ​ജ​ൻ സ്ക​റി​യാ, ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ ത​ങ്ക​ച്ച​ൻ സ്ക​റി​യാ, സ​ണ്ണി തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫാ. ​റോ​ജി മാ​ത്യു സ​ഭ​യ്ക്കു വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

റിപ്പോര്‍ട്ട്: നെല്‍സണ്‍ വര്‍ഗീസ്‌