ജർമനിയിൽ മലങ്കരസഭയുടെ പുനരൈക്യ വാർഷികം സെപ്റ്റംബർ 29 ന്
Monday, September 23, 2019 10:49 PM IST
ക്രേഫെൽഡ്: മലങ്കര കത്തോലിക്കാസഭയുടെ 89-ാം പുന:രൈക്യ വാർഷികം ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിക്കുന്നു. സെപ്റ്റംബർ 29 ന്(ഞായർ) ഉച്ചകഴിഞ്ഞ് 2 ന് ഫ്രാങ്ക്ഫർട്ടിലെ ഹെർസ് ജേസു ദേവാലയത്തിൽ (Eckenheimer Landstr.324, 60435 Frankfurt am Main) ചടങ്ങുകൾ ആരംഭിക്കും.

ആഘോഷമായ ദിവ്യബലിയിൽ പത്തൂർ രൂപത ബിഷപ് ഡോ. ഗീവർഗീസ് മാർ മക്കാറിയോസ് മുഖ്യകാർമികനായിരിയക്കും. ബത്തേരി രൂപത ബിഷപ് ജോസഫ് മാർ തോമസ് , ഫാ.സന്തോഷ് തോമസ് (ജർമനിയിലെ സീറോ മലങ്കര കോ ഓർഡിനേറ്റർ), ഫാ.ജോസഫ് ചേലംപറന്പത്ത് (സീറോ മലങ്കര ചാപ്ലെയിൻ, കൊളോണ്‍ അതിരൂപത), റവ. തോമസ് പടിയംകുളം (ലിംബുർഗ് രൂപത) എന്നിവർക്കു പുറമെ നിരവധി വൈദികരും സഹകാർമികരാവും.

തുടർന്നു പാരീഷ് ഹാളിൽ നടക്കുന്ന ജൂബിലി ആഘോഷത്തിൽ തിരുമേനിമാർക്കും വൈദികർക്കൊപ്പം ഡോ. ലൂക്കാസ് ഷ്രൈബർ (ജർമൻ ബിഷപ് കോണ്‍ഫറൻസ്, വിദേശ വിഭാഗം ദേശീയ ഡയറക്ടർ), അലക്സാന്ദ്ര ഷുമാൻ (ലിംബർഗ് രൂപത ഫെറന്‍റിൻ), ക്രിസ്റ്റ്യൻ ഹൈൻസ് (ഹെസൻ സംസ്ഥാന അസംബ്ലി അംഗം), കെറി റെഡിംഗ്ടണ്‍ (ഡെപ്യൂട്ടി ചെയർമാൻ കെഐവി, ഫ്രാങ്ക്ഫർട്ട്) എന്നിവർ പങ്കെടുക്കും. സ്നേഹവിരുന്നോടുകൂടി ആഘോഷങ്ങൾ സമാപിക്കും.

ജർമനിയിലെ മലങ്കരസഭയുടെ ഫ്രാങ്ക്ഫർട്ട് മിഷൻ യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ജർമനിയിലെ മലങ്കര കത്തോലിക്കാ പാസ്റ്ററൽ കൗണ്‍സിൽ സ്നേഹപൂർവം ക്ഷണിച്ചു.

വിവരങ്ങൾക്ക്: ഫാ.സന്തോഷ് തോമസ് (017680383083), അനുപ് മുണ്ടേത്തു, പാസ്റ്ററൽ കൗണ്‍സിൽ വൈസ് പ്രസിഡന്‍റ് (01719728457 ) ജോജി കൊച്ചേത്തു പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി (015168193141), കോശി തോട്ടതിൽ (061099869357), ജിബോ പുലിപ്ര (017624026843), സ്റ്റീഫൻ മാണി (015233814474).

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ