ഒ​രു​മ​യു​ടെ നേ​ർ​ക്കാ​ഴ്ച്ച​യാ​യി ജി​ഐ​സി​സി ഓ​ണം
Friday, September 20, 2019 11:29 PM IST
ഗോ​ൾ​വേ : ജി​ഐ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രു​ന്ന ഓ​ണാ​ഘോ​ഷം, ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 14ന് ​ഗോ​ൾ​വേ സോ​ൾ​ട്ട് ഹി​ല്ലി​ലു​ള്ള ലെ​ഷ​ർ ലാ​ൻ​ഡി​ൽ വ​ച്ചു ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ഒ​ത്തൊ​രു​മ​യോ​ടും ആ​ഘോ​ഷി​ച്ചു. ഗോ​ൾ​വേ കൗ​ണ്ടി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 400 റോ​ളം ആ​ളു​ക​ൾ ഒ​ഴു​കി​യെ​ത്തി​യ ഓ​ണാ​ഘോ​ഷം മ​ല​യാ​ളി​യു​ടെ പാ​ര​ന്പ​ര്യ സ്നേ​ഹ​ത്തി​ന്‍റെ​യും ഒ​ത്തൊ​രു​മ​യു​ടെ​യും നേ​ർ​കാ​ഴ്ച​യാ​യി.

രാ​വി​ലെ 9.30 മു​ത​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ട്ടു. തു​ട​ർ​ന്നു ന​ട​ന്ന അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ കൗ​ണ്ടി ഗോ​ൾ​വേ​യു​ടെ വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. പു​രു​ഷ​ൻ​മാ​രു​ടെ ടീ​മി​ൽ നി​ന്നും തോ​മ​സ് ജോ​സ​ഫ് ന​യി​ച്ച ഗോ​ൾ​വേ വെ​സ്റ്റ് ടീ​മും, സ്ത്രീ​ക​ളു​ടെ ടീ​മി​ൽ ബി​നു ജോ​മി​റ്റ് ന​യി​ച്ച ഗോ​ൾ​വേ ഈ​സ്റ്റും വ​ടം​വ​ലി​യി​ൽ ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്കു കാ​ഷ് അ​വാ​ർ​ഡും, മെ​ഡ​ലു​ക​ളും, ജി​ഐ​സി​സി ട്രോ​ഫി​യും ന​ൽ​കു​ക​യു​ണ്ടാ​യി. ഡ​ബ്ലി​നി​ലെ പ്ര​മു​ഖ കേ​റ്റ​റിം​ഗ് സ്ഥാ​പ​ന​മാ​യ റോ​യ​ൽ കേ​റ്റേ​റേ​ഴ്സ് ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യി​രു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു സെ​ക്ര​ട്ട​റി റോ​ബി​ൻ ജോ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജി​ഐ​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് തോ​മ​സ് ഉ​ദ് ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​വ​ത​രി​പ്പി​ച്ച വ്യ​ത്യ​സ്ത​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ ഓ​ണാ​ഘോ​ഷ​ത്തി​നു മി​ഴി​വേ​കി. അ​യ​ർ​ല​ൻ​ഡി​ലെ പ്ര​മു​ഖ ഗാ​ന​മേ​ള ട്രൂ​പ്പാ​യ സോ​ൾ ബീ​റ്റ്സ് അ​വ​ത​രി​പ്പി​ച്ച ലൈ​വ് ഗാ​ന​മേ​ള ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മാ​റ്റു കൂ​ട്ടി. ജി​ഐ​സി​സി ജ​ന:​സെ​ക്ര​ട്ട​റി അ​രു​ണ്‍ ജോ​സ​ഫ് എ​ത്തി​ച്ചേ​ർ​ന്ന​വ​ർ​ക്കെ​ല്ലാം ന​ന്ദി അ​റി​യി​ച്ചു.

ജി​ഐ​സി​സി ആ​ഭി​മു​ഖ്യ​ത്തി​ൽ 2019 മാ​ർ​ച്ചു മാ​സ​ത്തി​ൽ ന​ട​ത്തി​യ ചി​ത്ര​ര​ച​ന പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ ( INSPIRATION 2019) വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ഐ​സി​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മ​ല​യാ​ളം ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​മി​ക​വി​നു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും മ​ല​യാ​ളം അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​യും ചെ​യ്തു. 2019 വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​ത്തി​ൽ ലീ​വിം​ഗ് സെ​ർ​ട്ട് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു.

ജി​ഐ​സി​സി​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ ശാ​രീ​രി​ക​മാ​യി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ സ്വ​ഭ​വ​ന​ങ്ങ​ളി​ൽ നി​ർ​മ്മി​ക്കു​ന്ന പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ സീ​ഡ് പേ​ന​ക​ൾ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു ന​ൽ​കു​ക​യു​ണ്ടാ​യി. ജാ​തി മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​രു​മ​യോ​ടെ ജി​ഐ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം വ​ൻ​വി​ജ​യ​മാ​ക്കി​യ എ​ല്ലാ​വ​ർ​ക്കും ജി​ഐ​സി​സി ക​മ്മ​റ്റി ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്