ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള​സ​മാ​ജം ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി
Friday, September 20, 2019 11:21 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​വും രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ നൂ​റ്റി​യ​ൻ​പ​താം ജ·​വാ​ർ​ഷി​ക​വും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു.

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ സാ​ൽ​ബൗ ടൈ​റ്റ​സ് ഫോ​റം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ വൈ​വി​ധ്യ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ പു​തു​മ​ക​ൾ നി​റ​ച്ച അ​വ​ത​ര​ണ മ​ഹി​മ​കൊ​ണ്ട് അ​വി​സ്മ​ര​ണീ​യ​മാ​യി. സെ​പ്റ്റം​ബ​ർ 14ന് ​ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യ്ക്ക് തൂ​ശ​നി​ല​യി​ൽ വി​ള​ന്പി​യ ഓ​ണ​സ​ദ്യ​യോ​ടു​കൂ​ടി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

ഗാ​ന്ധി​ജി​യെ​പ്പ​റ്റി​യു​ള്ള വീ​ഡി​യോ ഷോ​യും ഹാ​ളി​നു പു​റ​ത്ത് ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ത്തി​ലെ വി​വി​ധ മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ഫോ​ട്ടോ​പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യ​ത് പു​തു​ത​ല​മു​റ​യ്ക്ക് അ​റി​വു പ​ക​രാ​നു​ള്ള വേ​ദി​യാ​യി.

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ലെ കോ​ണ്‍​സു​ല​ർ ജ​ന​റ​ൽ പ്ര​തി​ഭാ പാ​ർ​ക്ക​ർ, സീ​റോ മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ഇ​ട​യ​ൻ ഫാ. ​തോ​മ​സ് വ​ട്ടു​കു​ളം, ഫ്രാ​ങ്ക്ഫ​ർ​ട്ട് സി​റ്റി ഫോ​ർ ഫോ​റി​ൻ അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ കെ​റി റെ​ഡിം​ഗ്ട​ണ്‍, ഇ​യു ഫ്രാ​ങ്ക്ഫ​ർ​ട്ട് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ക്ലൗ​സ് ക്ലി​പ്പ് എ​ന്നി​വ​ർ ആ​ഘോ​ഷ​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ജാ​ക്സ് മു​ഹ​മ്മ​ദ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. കോ​ണ്‍​സു​ൽ ജ​ന​റ​ൽ പ്ര​തി​ഭ പാ​ർ​ക്ക​ർ, ഫാ. ​തോ​മ​സ് വ​ട്ടു​കു​ളം, നാ​രാ​യ​ണ സ്വാ​മി, കെ​റി റെ​ഡിം​ഗ്ട​ണ്‍, ഡോ. ​അ​ജാ​ക്സ് മു​ഹ​മ്മ​ദ്, ക​ഐ​സ്എ​ഫ് സെ​ക്ര​ട്ട​റി അ​ബി മാ​ങ്കു​ളം എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​സു​ൽ ജ​ന​റ​ൽ പ്ര​തി​ഭ പാ​ർ​ക്ക​ർ ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി.

സ​മാ​ജം മ​ല​യാ​ളം സ്കൂ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന ദേ​ശ​സ്നേ​ഹ പ​രി​പാ​ടി ഏ​റെ മി​ക​ച്ച​താ​യി.

തി​രു​വാ​തി​ര നൃ​ത്തം, നൃ​ത്ത​ശി​ൽ​പ്പം. ഓ​ണം അ​വ​ത​ര​ണം, ബോ​ളി​വു​ഡ് ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, സോ​ളോ, സ്പോ​ട്ട് ഡ​ബിം​ഗ് മി​മി​ക്രി, നാ​ടോ​ടി നൃ​ത്തം, ടോ​ളി​വു​ഡ് നൃ​ത്തം, ഭ​ര​ത​നാ​ട്യം, ശാ​സ്ത്രീ​യ നൃ​ത്തം, ഹി​ന്ദി ഗാ​നം തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന മി​ക​വു​റ്റ പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തെ കൊ​ഴു​പ്പു​ള്ള​താ​ക്കി. ക​ലാ​പ​രി​പാ​ടി​ക​ളി​ൽ ഏ​ക​ദേ​ശം എ​ണ്‍​പ​തോ​ളം ക​ലാ​കാ​ര·ാ​ർ പ​ങ്കെ​ടു​ത്തു.

സ​മാ​ജം ന​ട​ത്തി​യ അ​ത്ത​പ്പൂ​ക്ക​ളം മ​ൽ​സ​ര​ത്തി​ലും ചി​ത്ര​ര​ച​നാ മ​ൽ​സ​ര​ത്തി​ലും വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ഡോ. ​അ​ജാ​ക്സ് മു​ഹ​മ്മ​ദ്, അ​ബി മാ​ങ്കു​ളം എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

മാ​വേ​ലി​യാ​യി ബി​ജ​ൻ കൈ​ലാ​ത്ത് വേ​ഷ​മി​ട്ടു. നി​റ​ങ്ങ​ളു​ടെ അ​ഴ​കി​ൽ കൊ​രു​ത്ത പൂ​ക്ക​ള​ത്തി​ന്‍റെ ന​ടു​വി​ൽ ഒ​രു​ക്കി​യ നി​ല​വി​ള​ക്കി​ന്‍റെ തി​രി​നാ​ളം ആ​ഘോ​ഷ​ത്തെ പ്ര​കാ​ശ​മ​യ​മാ​ക്കി. ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ​പ്പെ​ട്ട അ​റു​നൂ​റ്റി​യ​ൻ​പ​തി​ൽ​പ്പ​രം ആ​ളു​ക​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ര​മേ​ശ് ചെ​ല്ലെ​തു​റൈ നേ​തൃ​ത്വം ന​ൽ​കി​യ തം​ബോ​ല​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബി മാ​ങ്കു​ളം ന​ന്ദി പ​റ​ഞ്ഞു. മി​ക​വാ​ർ​ന്ന പ​രി​പാ​ടി​ക​ൾ അ​നു​ശ്രീ അ​മി​രേ​ഷ്, ബാ​സ്റ്റി​ൻ സേ​വ്യ​ർ എ​ന്നി​വ​ർ മോ​ഡ​റേ​റ്റ് ചെ​യ്തു. ദേ​ശീ​യ​ഗാ​ന​ത്തോ​ടെ ഓ​ണാ​ഘോ​ഷ​ത്തി​ന് തി​ര​ശീ​ല​വീ​ണു.

സ​മാ​ജം ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​അ​ജാ​ക്സ് മു​ഹ​മ്മ​ദ്, അ​ബി മാ​ങ്കു​ളം, ര​മേ​ശ് ചെ​ല്ലെ​തു​റൈ, മ​റി​യാ​മ്മ ടോ​ണി​സ​ണ്‍, ബോ​ബി ജോ​സ​ഫ്, കോ​ശി മാ​ത്യു, ജോ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍