അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Thursday, September 19, 2019 10:41 PM IST
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​ഡി​പി യോ​ഗം ന്യൂ​ഡ​ൽ​ഹി ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്രാ​ധി​പ​ർ കെ. ​സു​കു​മാ​ര​ന്‍റെ 38-ാമ​ത് ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​ൻ​ഡി​പി യോ​ഗം ന്യൂ​ഡ​ൽ​ഹി ശാ​ഖാ വ​നി​താ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. ലീ​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​നു​ഭ ശ​ശാ​ങ്ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശാ​ഖാ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് പ്ര​സാ​ദ്, ഓ​മ​ന മ​ധു, കെ.​പി. ശ​ശാ​ങ്ക​ജ​ൻ, മ​ധു സു​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൗ​മു​ദി സു​കു​മാ​ര​ന്‍റെ കു​ള​ത്തൂ​ർ പ്ര​സം​ഗ​ത്തി​ന്‍റെ ആ​നു​കാ​ലി​ക​പ്ര​സ​ക്തി ആ​ധു​നി​ക ഇ​ന്ത്യ​യി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഠ​ന​രേ​ഖ അ​വ​ത​രി​പ്പി​ച്ചു ച​ർ​ച്ച ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്