ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി സ​മ്മേ​ള​നം
Wednesday, September 18, 2019 10:45 PM IST
ഫ​രീ​ദാ​ബാ​ദ്: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഫ​രീ​ദാ​ബാ​ദ് രൂ​പ​ത പ്ര​തി​നി​ധി സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 22 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ബി​ഷ​പ്പ് ഹൗ​സി​ൽ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ പു​ന​സം​ഘ​ട​ന​യും ക​ർ​മ​പ​ദ്ധ​തി രൂ​പീ​ക​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

ജോ​ബി നീ​ണ്ടു​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​സ് വെ​ട്ടി​ക്ക​ൽ, ജോ​ർ​ജ് ക​ള്ളി​വ​യ​ൽ, പി.​ജെ. തോ​മ​സ്, ലി​സി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​ബി നീ​ണ്ടു​കു​ന്നേ​ൽ