ഡി​എം​എ​യു​ടെ ഓ​ണ സ​ദ്യ​യു​ണ്ണാ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 2-ൽ ​ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി​യും
Monday, September 16, 2019 11:12 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കി​യ ഓ​ണ സ​ദ്യ​യു​ണ്ണാ​ൻ ഡ​ൽ​ഹി ഉ​പ മു​ഖ്യ മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും എ​ത്തി. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​യൂ​ർ വി​ഹാ​ർ ഫേ​സ് 2-ലെ ​എ-​പോ​ക്ക​റ്റി​ലു​ള്ള പ്രാ​ചീ​ൻ ശി​വാ​ല​യ​യി​ൽ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2 ശാ​ഖ​യു​ടെ ഓ​ണ സ​ദ്യ ഉ​ണ്ണു​വാ​നും ആ​ശം​സ​ക​ൾ അ​റി​യി​ക്കു​വാ​നു​മാ​ണ് ഉ​പ​മു​ഖ്യ മ​ന്ത്രി ഇ​ക്കൊ​ല്ല​വും എ​ത്തി​യ​ത്.

ച​ട​ങ്ങ് ഉ​ച്ച​ക്ക് 12 മ​ണി​ക്ക് ഡി​എം​എ. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ഡി​യ, ഡി​എം​എ കേ​ന്ദ്ര​ക്ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കേ​ശ​വ​ൻ കു​ട്ടി, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​രീ​ന്ദ്ര​ൻ ആ​ചാ​രി, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ കെ.​ജെ. ടോ​ണി, കാ​നി​ങ് റോ​ഡ് കേ​ര​ളാ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ കെ.​ജി. ഹ​രി​കു​മാ​ർ, ഏ​രി​യ ചെ​യ​ർ​മാ​ൻ കെ.​വി. മു​ര​ളീ​ധ​ര​ൻ, സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ, ഓ​ണം ക​ണ്‍​വീ​ന​ർ വി.​ഡി. ജോ​സ്, ക​ൾ​ച്ച​റ​ൽ ക​ണ്‍​വീ​ന​ർ വി.​കെ. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഏ​രി​യ​യി​ലെ ഗാ​യി​കാ ഗാ​യ​ക·ാ​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​മ​ൽ​സ​ര​ങ്ങ​ളും ഓ​ണ സ​ദ്യ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഓ​ണ​സ​ദ്യ​ക്ക് ശേ​ഷം ഏ​രി​യ​യി​ലെ വ​നി​ത​ക​ൾ ഒ​രു​ക്കി​യ പൂ​ക്ക​ള​വും സ​ന്ദ​ർ​ശി​ച്ചാ​ണ് സി​സോ​ദി​യ മ​ട​ങ്ങി​യ​ത്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി