വാ​ൽ​സിം​ഹാം തീ​ർ​ഥാ​ട​ന​വും പു​ന​രൈ​ക്യ വാ​ർ​ഷി​ക​വും സെ​പ്റ്റം: 28ന്; ​ക​ർ​ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ മു​ഖ്യ കാ​ർ​മി​ക​ൻ
Monday, September 16, 2019 10:46 PM IST
വാ​ൽ​സിം​ഹാം: സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​കെ റീ​ജ​ണി​ലു​ള്ള പ​തി​നാ​റ് മി​ഷ​നു​ക​ൾ ഒ​ത്തു​ചേ​രു​ന്ന ഈ ​വ​ർ​ഷ​ത്തെ വാ​ൽ​സിം​ഹാം മ​രി​യ​ൻ വാ​ർ​ഷി​ക തീ​ർ​ഥാ​ട​ന​വും 89 മ​ത് പു​ന​രൈ​ക്യ വാ​ർ​ഷി​ക​വും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ല​വ​നും പി​താ​വു​മാ​യ അ​ഭി. ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക​ബാ​വ ന​യി​ക്കും. സെ​പ്റ്റം​ബ​ർ 28 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 11ന് ​ലി​റ്റി​ൽ വാ​ൽ​സിം​ഹാ​മി​ലെ മം​ഗ​ള​വാ​ർ​ത്ത ദേ​വാ​ല​യ​ത്തി​ൽ പ്രാ​രം​ഭ​പ്രാ​ർ​ത്ഥ​ന​യോ​ടെ​യും ധ്യാ​ന​ചി​ന്ത​യോ​ടെ​യും തീ​ർ​ത്ഥാ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കും.

തു​ട​ർ​ന്ന് പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​സാ​ന്ദ്ര​മാ​യ തീ​ർ​ഥാ​ട​ന​പ​ദ​യാ​ത്ര​യി​ൽ യു​കെ റീ​ജ​ണി​ലെ മ​ല​ങ്ക​ര സ​ഭ​യു​ടെ 16 മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ല്ലാ കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. നൂ​റ്റാ​ണ്ടു​ക​ളാ​യി അ​നേ​ക​ല​ക്ഷം തീ​ർ​ഥാ​ട​ക​ർ ന​ഗ്ന​പാ​ദ​രാ​യി സ​ഞ്ച​രി​ക്കു​ന്ന ഹോ​ളി മൈ​ലി​ലൂ​ടെ ജ​പ​മാ​ല​യും, മാ​തൃ ഗീ​ത​ങ്ങ​ളും, പു​ന​രൈ​ക്യ ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു
മ​ല​ങ്ക​ര​സ​ഭാ മ​ക്ക​ൾ പ്രാ​ർ​ഥ​നാ​പൂ​ർ​വം ന​ട​ന്നു നീ​ങ്ങും. വാ​ൽ​സിം​ഹാ​മി​ലെ റോ​മ​ൻ കാ​തോ​ലി​ക് നാ​ഷ​ണ​ൽ ഷ്റൈ​നി​ൽ എ​ത്തി​ച്ചേ​രു​ന്ന തീ​ർ​ഥാ​ട​ന​ത്തെ വൈ​സ് റെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്വീ​ക​രി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന​യി​ൽ ക​ർ​ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ മു​ഖ്യ കാ​ർ​മ്മി​ക​നാ​വും. യു​കെ റീ​ജ​ണ്‍ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് മ​ടു​ക്ക​മൂ​ട്ടി​ൽ, ചാ​പ്ലെ​യി​ൻ​മാ​രാ​യ ഫാ.​ര​ഞ്ജി​ത് മ​ട​ത്തി​റ​ന്പി​ൽ , ഫാ. ​ജോ​ണ്‍ അ​ല​ക്സ്, ഫാ. ​ജോ​ണ്‍​സ​ൻ മ​ന​യി​ൽ എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ളി​ൽ സ​ഹ​കാ​ർ​മ്മി​ക​രാ​കും.

പു​ന​രൈ​ക്യ​ത്തി​ന്‍റെ 89ാമ​ത് വാ​ർ​ഷി​ക​വേ​ള​യി​ൽ ഇ​ത്ര​ത്തോ​ളം സ​ഭ​യെ വ​ഴി​ന​ട​ത്തി​യ ദൈ​വ​കൃ​പ​ക്ക് സ​ഭാ ത​ല​വ​നോ​ടൊ​പ്പം ചേ​ർ​ന്നു ന​ന്ദി പ​റ​യാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് യു​കെ​യി​ലെ മ​ല​ങ്ക​ര സ​ഭ.

സ​ഭ​യു​ടെ യു​കെ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് മ​ടു​ക്ക​മൂ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​തി​ലു​ള്ള വൈ​ദി​ക​രും, നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും അ​ട​ങ്ങു​ന്ന സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ന​ത്തി​നും പു​ന​രൈ​ക്യ വ​ർ​ഷി​ക​ത്തി​നു​മു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തീ​വ്ര​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജെ.​എ​സ്. ജോ​സ​ഫ്