കൊളോണിൽ തിരുവോണമഹോൽസവം 14 ന്
Tuesday, September 10, 2019 10:24 PM IST
കൊളോണ്‍:മലയാളി മനസിൽ കനകസ്മൃതികളുണർത്തുന്ന തിരുവോണം കൊളോണ്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രവാസി രണ്ടാം തലമുറയെയും ജർമൻ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ആഘോഷിക്കുന്നു.

കൊളോണ്‍, വെസ്ലിങ് സെന്‍റ് ഗെർമാനൂസ് ദേവാലയ ഓഡിറ്റോറിയത്തിൽ (ബോണർ സ്ട്രാസെ 1, 50389,) സെപ്റ്റംബർ 14 ന് (ശനി) വൈകുന്നേരം 5 ന് (പ്രവേശനം നാലര മുതൽ) പരിപാടികൾ ആരംഭിക്കും.

തിരുവാതിരകളി, മാവേലിമന്നന് വരവേൽപ്പ്, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടിനൃത്തങ്ങൾ, സംഘനൃത്തങ്ങൾ തുടങ്ങിയ കേരളത്തിന്‍റെ തനതായ കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം, തംബോലയും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

മൂന്നര പതിറ്റാണ്ടു പിന്നിട്ട സമാജത്തിന്‍റെ ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ കൊളോണ്‍ പൊക്കാൽ (ട്രോഫി) ചീട്ടുകളി മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കുള്ള ട്രോഫികളും ജർമൻ പ്രവാസി കർഷകശ്രീ അവാർഡ് ജേതാക്കൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യുമെന്ന് പ്രസിഡന്‍റ് ജോസ് പുതുശേരി അറിയിച്ചു.

റോസമ്മ, ജെയിംസ് കാര്യാമഠം, മോളി, ജോർജ് കോട്ടേക്കുടി , നിർമ്മല ഫെർണാണ്ടസ് എന്നിവരാണ് ജർമൻ പ്രവാസി കർഷകശ്രീ അവാർഡ് ജേതാക്കൾ.

ശനിയാഴ്ചയുടെ സായാഹ്നത്തിൽ സാധിക്കുന്ന എല്ലാവരും കേരളീയ വേഷമണിഞ്ഞ് ആഘോഷത്തിൽ പങ്കുചേരുവാൻ കേരള സമാജം സ്നേഹപൂർവം ക്ഷണിച്ചു.

വിവരങ്ങൾക്ക്: ജോസ് പുതുശേരി (പ്രസിഡന്‍റ്) 02232 34444, ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി) 0221 5904183,ഷീബ കല്ലറയ്ക്കൽ (ട്രഷറർ) 0221 6808400, പോൾ ചിറയത്ത് (വൈസ് പ്രസിഡന്‍റ്) 02403 35108, ജോസ് കുന്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി) 02232 962366, അലക്സ് കള്ളിക്കാടൻ (സ്പോർട്സ് സെക്രട്ടറി - 0176 44428571, ജോസ് നെടുങ്ങാട്ട് 02236 45048(ജോയിന്‍റ് സെക്രട്ടറി), ഹോട്ട്ലൈൻ - 0176 56434579, 0173 2609098.01774600227.

വെബ്സൈറ്റ്: http://www.keralasamajamkoeln.de