യു- ഗ്രാൻഡ് ലോട്ടറി വിൽപ്പനക്ക് ആവശകരമായ പ്രതികരണം
Tuesday, September 10, 2019 8:28 PM IST
ലണ്ടൻ: യുക്മ ദേശീയ - റീജിയണൽ കമ്മിറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർഥം യുക്മ ദേശീയ കമ്മിറ്റി അവതരിപ്പിക്കുന്ന യു-ഗ്രാൻഡ് സമ്മാന പദ്ധതിക്ക് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുൻ വർഷങ്ങളേക്കാൾ കൂടുതൽ സമ്മാനങ്ങളുമായാണ് ഈ വർഷം യു-ഗ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

യു കെ യുടെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രാദേശീക അസോസിയേഷനുകളുടെ തിരുവോണാഘോഷ പരിപാടികൾ യു-ഗ്രാൻഡ് വിൽപ്പനക്കുള്ള വൻ വേദികളായി മാറിക്കൊണ്ടിരിക്കുകയാണ്. പല അസോസിയേഷനുകളും റാഫിൾ സമ്മാനമായി യു-ഗ്രാൻഡ് ടിക്കറ്റുകൾ നൽകുന്നത് ടിക്കറ്റ് വിൽപ്പന ആവേശകരമാക്കുന്നു.

കൂടുതൽ ആകർഷകങ്ങളായ സമ്മാനങ്ങളാണ് ഈ വർഷം യു കെ മലയാളികളെ കാത്തിരിക്കുന്നത്. പത്തു പൗണ്ട് ആണ് ഒരു ടിക്കറ്റിന്‍റെ വില. ഒന്നാം സമ്മാനം പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാൻഡ് ന്യൂ Peugeot 108 കാർ ആണ് സമ്മാനം. രണ്ടാം സമ്മാനം 24 ഗ്രാം സ്വർണ നാണയങ്ങളും മൂന്നാം സമ്മാനം 16 ഗ്രാം സ്വർണ നാണയങ്ങളുമാണ്. നാലാം സമ്മാനം ഒരു പവൻ വീതം തൂക്കം വരുന്ന 16 സ്വർണ നാണയങ്ങളാണ്.

യുക്മയുടെ ഓരോ റീജിയണുകൾക്കും രണ്ട് വീതം സ്വർണ നാണയങ്ങൾ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്‍റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. മുൻ വർഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ യു- ഗ്രാൻറ്-2919 ന്‍റെ സമ്മാനങ്ങൾ എല്ലാം സ്പോൺസർ ചെയ്തിരിക്കുന്നത്.

യുക്മ യു- ഗ്രാൻഡ് -2019 ലെ വിൽക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകൾക്കുമായി വീതിച്ചു നൽകുകയാണ് യുക്മ.

യു- ഗ്രാൻഡ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. യുക്മ ദേശീയ- റീജിയണൽ പരിപാടികൾക്ക് പൂർണമായി സ്പോൺസർമാരെ ആശ്രയിക്കുന്ന നിലവിലുള്ള രീതിക്ക് ഭാഗികമായെങ്കിലും ഒരു മാറ്റം കുറിക്കാൻ യുക്മ യു- ഗ്രാന്‍റിലൂടെ സാധിക്കുമെന്ന് കരുതുന്നതായി യുക്മ ദേശീയ പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ള പറഞ്ഞു.

വിവിരങ്ങൾക്ക്: യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് 07985641921, ദേശീയ ട്രഷറർ അനീഷ് ജോൺ 07916123248, ദേശീയ ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് 07723956930 .

റിപ്പോർട്ട്: സജീഷ് ടോം