ഗാൽവേ ഓണം സെപ്റ്റംബർ 14 ന്
Saturday, September 7, 2019 5:06 PM IST
ഗാൽവേ, അയർലൻഡ്: ഗോൽവേയിലുള്ള മലയാളി സമൂഹം സെപ്റ്റംബർ 14ന് (ശനി) ഓണം ആഘോഷിക്കുന്നു. സോൾട്ട്ഹില്ലിലെ ലിഷർലാൻഡിലെ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായിക മത്സരങ്ങളും പരുഷന്മാരുടെയും വനിതകളുടെയും വാശിയേറിയ വടംവലി മത്സരവും നടക്കും.

വടം വലി മൽത്സരത്തിൽ വിജയികളാവുന്ന പുരുഷ ടീമിന് ജി ഐസിസി എവർ റോളിംഗ് ട്രോഫിയും മെഡലുകളും കാഷ് അവാർഡും സമ്മാനിക്കും. വനിതാ ടീമിന് കാഷ് അവാർഡും മെഡലുകളും ലഭിക്കും. തുടർന്നു റോയൽ കാറ്ററേഴ്സ് ഡബ്ലിൻ ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം വർണാഭമായ കലാപരിപാടികളും മാവേലിക്ക് വരവേൽപ്പും തുടർന്നു സോൽ ബീറ്റ്‌സ് ഡബ്ലിൻ ഒരുക്കുന്ന ഗാനമേളയും അരങ്ങേറും.

ചടങ്ങിൽ ഈ വർഷം ലിവിംഗ് സെർട്ട് പരീക്ഷ എഴുതിയ ഗോൽവേയിലെ എല്ലാ കുട്ടികളെയും ചടങ്ങിൽ ആദരിക്കും. ഇൻസ്പിറേഷൻ-2019 കളറിംഗ് മത്സരത്തിൽ വിജയികളായവർക്കും മലയാളം ക്‌ളാസിൽ പ്രാഗൽഭ്യം തെളിയിച്ച കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും.

ഓണാഘോഷത്തിൽ പങ്കെടുക്കുന്ന ഏവർക്കും പ്രത്യേക പരിസ്ഥിതി സൗഹാർദ്ദ ഉപഹാരം സമ്മാനിക്കും. പരിപാടിയിലേക്കുള്ള ടിക്കറ്റുകൽ താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിലും ജി ഐ സി സി അംഗങ്ങൾ മുഖേനയും ലഭ്യമാണ്.

https://tickets.meeti.us/e/60/galway-community-onam-2019
വിവരങ്ങൾക്ക് : Email: [email protected]. Phone: 0894871183
www.facebook.com/indiansingalway/

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ