പ്രളയ ബാധിത ഭവനത്തിന്‍റെ പുനർനിർമാണത്തിനു തുടക്കം
Monday, August 26, 2019 9:35 PM IST
ന്യൂഡൽഹി: കഴിഞ്ഞവർഷം കേരളത്തിൽ ഉണ്ടായ മഹാപ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച സ്ഥലങ്ങളിൽ ഒന്നായ ആലപ്പുഴ ജില്ലയിലെ പാണ്ടനാട് ഗ്രാമത്തിലെ ഒരു ഭവനം പുനർനിർമിക്കാനുള്ള ദൗത്യം ന്യൂഡൽഹി സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനം ഏറ്റെടുത്തത്തിന്‍റെ തുടക്കം ഓഗസ്റ്റ് 22ന് ന്യൂഡൽഹി സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. അജു എബ്രഹാം, ചെങ്ങന്നൂർ സെന്‍റ് ഇഗ്നാത്തിയോസ്‌ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ . ഐപ്പ് പി. സാം എന്നിവർ ചേർന്ന് നിർവഹിച്ചു. ഡൽഹി കത്തീഡ്രൽ സൊസൈറ്റി അംഗം ഷാജി ജേക്കബും ചെങ്ങന്നൂർ കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

2018 ൽ നടത്തേണ്ടിയിരുന്ന യുവജനവാരാഘോഷവും ഓണസദ്യയും മാറ്റിവച്ച് സ്വരൂപിച്ച തുകയാണ് ഇതിനായി ചെലവഴിക്കുന്നത്.

ന്യൂഡൽഹി സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥനത്തിന്‍റെ ഭവനദാനപദ്ധതിയായ 'സ്നേഹദീപ്തി' യുടെ ഭാഗമായിട്ടാണ് ഈ ഭവനനിർമാണങ്ങൾ പുരോഗമിക്കുന്നത്.

റിപ്പോർട്ട്: ജോജി വഴുവാടി