ഡി​എം​എ​യു​ടെ പൂ​ക്ക​ള മ​ത്സ​രം സെ​പ്റ്റം​ബ​ർ 1ന്
Friday, August 23, 2019 8:16 PM IST
ന്യൂ​ഡ​ൽ​ഹി: പൊ​ന്നോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഡ​ൽ​ഹി മ​ല​യാ​ളി​ക​ളൊ​രു​ക്കു​ന്ന പൂ​ക്ക​ള​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 1 ഞാ​യ​റാ​ഴ്ച നി​റ​ച്ചാ​ർ​ത്ത​ണി​യും. രാ​വി​ലെ 9 മു​ത​ൽ 12 വ​രെ ആ​ർ​കെ പു​രം സെ​ക്ട​ർ നാ​ലി​ലെ ഡി​എം​എ. സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ലാ​ണ് മാ​നു​വേ​ൽ മ​ല​ബാ​ർ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ത്ത​വ​ണ​യും പൂ​ക്ക​ള​ങ്ങ​ളൊ​രു​ക്കു​വാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്.

ഒ​ന്നാം സ​മ്മാ​ന​മാ​യി അ​നു​കൂ​ൽ മേ​നോ​ൻ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ഡി​എം​എ ഫ​ല​ക​വും 15,000 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 10,000 രൂ​പ​യും ഡി​എം ഫ​ല​ക​വും മൂ​ന്നാം സ​മ്മാ​ന​മാ​യി 7,500 രൂ​പ​യും ഡി​എം​എ ഫ​ല​ക​വും ന​ൽ​കും. കൂ​ടാ​തെ നാ​ലും അ​ഞ്ചും ആ​റും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് സ​മാ​ശ്വാ​സ സ​മ്മാ​ന​മാ​യി 2,000 രൂ​പ വീ​ത​വും ന​ൽ​കും. കൂ​ടാ​തെ പ​ങ്കെ​ടു​ക്കു​ന്ന ബാ​ക്കി ടീ​മു​ക​ൾ​ക്ക് 1,000 രൂ​പ വീ​ത​വും ഡി​എം​എ ന​ൽ​കും.

ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത് 24 ടീ​മു​ക​ളാ​ണ്. ഡി​എം​എ ഏ​രി​യ​ക​ളാ​യ ഡോ. ​അം​ബേ​ദ്ക​ർ​ന​ഗ​ർ പു​ഷ്പ് വി​ഹാ​ർ, ബ​ദ​ർ​പു​ർ, ദി​ൽ​ഷാ​ദ് കോ​ള​നി, ദ്വാ​ര​ക, ജ​ന​ക് പു​രി, കാ​ൽ​കാ​ജി, കാ​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ളേ​സ്, ലാ​ജ് പ​ത് ന​ഗ​ർ, മ​ഹി​പാ​ൽ​പൂ​ർ കാ​പ്പ​സ്ഹേ​ഡാ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്1, മ​യൂ​ർ വി​ഹാ​ർ ഫേ​സ്2, മോ​ത്തി​ന​ഗ​ർ ര​മേ​ശ് ന​ഗ​ർ, പ​ശ്ചിം വി​ഹാ​ർ, ര​ജൗ​രി ഗാ​ർ​ഡ​ൻ, ആ​ർ​കെ. പു​രം, സം​ഗം വി​ഹാ​ർ, സൗ​ത്ത് നി​കേ​ത​ൻ, വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്, വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​ർ, ശ്രി​നി​വാ​സ്പു​രി എ​ന്നി​വ​യും കൂ​ടാ​തെ, കൈ​ര​ളി മു​നീ​ർ​ക, ആ​ർ​ക​ഐം​എ ആ​ർ​കെ പു​രം, എ​സ്എ​ൻ​ഡി​പി. പു​ഷ്പ് വി​ഹാ​ർ ശാ​ഖാ, ഗ​സ്റ്റ് ഹൗ​സ് മ​യൂ​ർ​വി​ഹാ​ർ3 എ​ന്നി​വ​യാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

വി​ധി നി​ർ​ണ​യ​ത്തി​നു​ശേ​ഷം വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​തും സെ​പ്റ്റം​ബ​ർ 10 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ സി​രി ഫോ​ർ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ക്കു​ന്ന ’ഉ​ത്രാ​ട​പ്പൂ​നി​ലാ​വ്’ എ​ന്ന ഡി​എം​എ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ിൃശ2019​മൗ​ഴ23ുീീ​സ​മ​ഹ​മാ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി