മാ​വേ​ലി​മ​ന്ന​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി വി​യ​ന്ന മ​ല​യാ​ളി സ​മൂ​ഹം
Tuesday, August 20, 2019 11:36 PM IST
വി​യ​ന്ന: മ​നു​ഷ്യ​രെ​ല്ലാം ഒ​രു​മ​യോ​ടെ ജീ​വി​ച്ചി​രു​ന്ന ഒ​രു കാ​ല​ത്തി​ന്‍റെ ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലു​മാ​യി വീ​ണ്ടും ഒ​രു ഓ​ണ​ക്കാ​ലം കൂ​ടി വ​ര​വാ​യി. മ​ല​യാ​ളി​ക​ൾ ഉ​ള്ളി​ട​ത്തോ​ളം ഏ​തു നാ​ട്ടി​ലാ​യാ​ലും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും സ​ന്ദേ​ശം വി​ളി​ച്ചോ​തു​ന്ന ഓ​ണം ആ​ഘോ​ഷി​ക്ക​പ്പെ​ടു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് വി​യ​ന്ന​യി​ലെ ഈ ​മ​ല​യാ​ളി സ​മൂ​ഹം.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി മ​ഹാ​ബ​ലി ത​ന്പു​രാ​നെ വ​ര​വേ​ൽ​ക്കാ​ൻ വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് അസോ​സി​യേ​ഷ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​പ്പം സ്വ​ത​ന്ത്ര ഭാ​ര​ത​ത്തി​ന്‍റെ 72 മ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും ന​ട​ത്ത​പ്പെ​ടും.

വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​വും സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ഓ​ഗ​സ്റ്റ് 31 ന് ​ഇ​രു​പ​ത്തി മൂ​ന്നാ​മ​ത്തെ ജി​ല്ല​യി​ലെ ലീ​സി​ങ്ങേ​ർ പ്ലാ​ട്ട്സി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ കു​റു​ന്തോ​ട്ടി​ക്ക​ൽ അ​റി​യി​ച്ചു.

ജി. ​ബി​ജു അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ’രാ​ത്രി പ​ക​ലി​നോ​ടു പ​റ​ഞ്ഞ​ത് ’ എ​ന്ന നാ​ട​ക​മാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം.

പാ​ശ്ചാ​ത്യ ക്ലാ​സ്സി​ക്ക​ൽ നൃ​ത്ത പ​രി​പാ​ടി​ക​ളും, സം​ഗീ​ത വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി ഷാ​ജ​ൻ ഇ​ല്ലി​മൂ​ട്ടി​ൽ അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം ത​ന്പോ​ല ന​റു​ക്കെ​ടു​പ്പും ന​ട​ത്ത​പ്പെ​ടും. ഈ ​വ​ർ​ഷം കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം പ്ര​ത്യേ​കം ക​ലാ​പ​രി​പാ​ടി​ക​ളും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ