അ​യ​ർ​ല​ണ്ടി​ൽ നി​ന്നും ആ​ല​പ്പു​ഴ​യി​ലൊ​രു സ്നേ​ഹ​വീ​ട്
Tuesday, August 20, 2019 12:01 AM IST
ഡ​ബ്ലി​ൻ: ജീ​വി​ത​ത്തി​ന്‍റെ ബാ​ല​ൻ​സ് ഷീ​റ്റി​ൽ ഒ​ന്നു​മി​ല്ലാ​തെ ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് വി​റ​ങ്ങ​ലി​ച്ചു​നി​ന്ന ഒ​രു കു​ടും​ബ​ത്തി​ന് സ്വ​ന്ത​മാ​യൊ​രു വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ൽ​ക്ക​രി​ക്കു​ക​യാ​ണ് അ​യ​ർ​ല​ണ്ടി​ലെ ഡ​ബ്ലി​നി​ലു​ള്ള ലൂ​ക്ക​ൻ മ​ല​യാ​ളി ക്ല​ബ്. ക​മ്മി​റ്റി തീ​രു​മാ​ന പ്ര​കാ​രം ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ റോ​യി പേ​ര​യി​ലും, റെ​ജി കു​ര്യ​നും ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റു​മാ​യും വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് 6 ല​ക്ഷം രൂ​പ മു​ട​ക്കി​ൽ വീ​ടി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ന് രൂ​പ​രേ​ഖ​യാ​യ​ത്. ആ​ല​പ്പു​ഴ മം​ഗ​ലം വാ​ർ​ഡ് ക​ണ്ട​ത്തി​ൽ ഷാ​ജി​യും ഭാ​ര്യ ഗീ​ത​യും ഭി​ന്ന ശേ​ഷി​ക്കാ​ര​നാ​യ ഒ​രു കു​ട്ടി​യു​ൾ​പ്പെ​ടെ മൂ​ന്ന് മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​ണ് വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന​ത്.

അ​നേ​ക വ​ർ​ഷ​ങ്ങ​ളാ​യി ചെ​റി​യ പ​ല​ക​ക​ൾ കൊ​ണ്ടും ഫ്ളെ​ക്സ് ബോ​ർ​ഡ് കൊ​ണ്ടും നി​ർ​മ്മി​ച്ച ചോ​ർ​ന്നൊ​ലി​ക്കു​ന്ന ഒ​രു കൂ​ര​യി​ലാ​ണ് ഈ ​കു​ടും​ബം ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ര​ണ്ട് കി​ട​പ്പു​മു​റി, അ​ടു​ക്ക​ള, ടോ​യ്ല​റ്റ് എ​ന്നി​വ​യു​ള്ള വീ​ടി​ന്‍റെ നി​ർ​മ്മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത് സം​സ്ഥാ​ന നി​ർ​മ്മി​തി കേ​ന്ദ്ര/​കു​ടും​ബ​ശ്രീ ആ​ണ്. ലൂ​ക്ക​ൻ മ​ല​യാ​ളി ക്ല​ബ് ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് സ​മാ​ഹ​രി​ച്ച​തും പ​ല​രും വാ​ഗ്ദാ​നം ചെ​യ്ത​തു​മു​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 3.5 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ആ​കെ​യു​ള്ള ഇ​പ്പോ​ഴ​ത്തെ കൈ​മു​ത​ൽ. ബാ​ക്കി തു​ക സെ​പ്റ്റം​ബ​ർ 14 ന് ​ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്വ​രൂ​പി​യ്ക്കാം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക്ല​ബ് അം​ഗ​ങ്ങ​ൾ.

ആ​ശ്വാ​സ​ത്തി​ന്‍റെ പ​ട​വു​ക​ൾ താ​ണ്ടി ലൂ​ക്ക​ൻ ക്ല​ബി​ന്‍റെ തേ​രോ​ട്ടം തു​ട​രു​ന്പോ​ൾ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം സ​ഫ​ല​മീ യാ​ത്ര​യി​ൽ ഉ​ണ്ടാ​കു​മെ​ന്ന് വി​ശ്വാ​സ​ത്തി​ലാ​ണ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ടി​യി​രി​ക്ക​ലും, സെ​ക്ര​ട്ട​റി ജ​യ​ൻ തോ​മ​സും മ​റ്റ് ഭാ​ര​വാ​ഹി​ക​ളും. സേ​വ​ന​രം​ഗ​ത്ത് നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച വ​ച്ചി​ട്ടു​ള്ള ലൂ​ക്ക​ൻ ക്ല​ബ്, ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി സ​ജി മു​ണ്ട​ക്ക​ൽ ചെ​യ​ർ​മാ​നാ​യ ’എ​ന്‍റെ ഗ്രാ​മം’ ചാ​രി​റ്റി ട്ര​സ്റ്റു​മാ​യി കൈ​കോ​ർ​ത്ത് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ മാ​സ​ത്തി​ലൊ​രി​ക്ക​ൽ 3000 നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും ന​ൽ​കി വ​രു​ന്നു.
ഈ ​പ​ദ്ധ​തി​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക.
ബി​നോ​യ് കു​ടി​യി​രി​ക്ക​ൽ : 0899565636.
റോ​യി പേ​ര​യി​ൽ : 0876694782
റെ​ജി കു​ര്യ​ൻ : 0877788120


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ