സാ​ന്തോം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 2019 സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Monday, August 19, 2019 11:40 PM IST
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് ഡ​ൽ​ഹി രൂ​പ​ത ഒ​രു​ക്കു​ന്ന സാ​ന്തോം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു​വേ​ണ്ടി മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര മു​ഖ്യ​ര​ക്ഷാ​ധി കാ​രി​യ​യാ​യും രൂ​പ​ത ജു​ഡീ​ഷ്യ​ൽ വി​കാ​രി റ​വ. ഫാ. ​മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യു​മു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ അ​ത്മാ​യ പ്ര​തി​നി​ധി​ക​ളു​ടെ​യും വൈ​ദി​ക​രു​ടെ​യും സ​ന്യാ​സി സ​ന്യാ​സി​നി​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ​നി​ന്നാ​ണ് സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ച​ത്. ഐ​എ​ൻ​എ​യി​ലു​ള്ള ത്യാ​ഗ​രാ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് 2019 ന​വം​ബ​ർ 8, 9, 10 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന സാ​ന്തോം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ദി​വ്യ​കാ​രു​ണ്യ ആ​ത്മാ​ഭി​ഷേ​ക ധ്യാ​നം പ്ര​ശ​സ്ത ധ്യാ​ന​ഗു​രു റ​വ. ഫാ. ​ജോ​യ് ചെ​ന്പ​ക​ശേ​രി അ​ച്ഛ​ൻ & ടീ​മാ​ണ് (ബെ​നെ​ഡി​ക്ട​യി​ൻ ധ്യാ​ന കേ​ന്ദ്രം, മ​ക്കി​യാ​ട്, വ​യ​നാ​ട്) ന​യി​ക്കു​ന്ന​ത്. ത്രി​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഈ ​ത്രി​ദി​ന ക​ണ്‍​വ​ൻ​ഷ​നി​ൽ മു​ഴു​വ​ൻ സ​മ​യം കു​ന്പ​സാ​ര​ത്തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. ദി​വ​സ​വും രാ​വി​ലെ 8.30നു ​തു​ട​ങ്ങി വൈ​കി​ട്ട് അ​ഞ്ചി​ന് അ​വ​സാ​നി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ജ​പ​മാ​ല, വ​ച​ന​പ്ര​ഘോ​ഷ​ണം, വി. ​കു​ർ​ബാ​ന, രോ​ഗ​ശാ​ന്തി/​വി​ടു​ത​ൽ ശു​ശ്രു​ഷ, ആ​രാ​ധ​ന എ​ന്നീ ശു​ശ്രു​ഷ​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ലെ എ​ല്ലാ​യി​ട​ങ്ങ​ളി​ലും നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. രൂ​പ​ത​യി​ൽ നി​ന്നും സാ​മൂ​ഹി​ക സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ ത​ല​ങ്ങ​ളി​ൽ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ​വ​രെ ആ​ദ​രി​ക്കും. വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച മാ​ത്രം ല​ക്ഷ്യ​മാ​ക്കി​കൊ​ണ്ട് രൂ​പ​ത ന​ട​ത്തു​ന്ന ഈ ​മൂ​ന്നു ദി​വ​സ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പി​ക്കും. പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​ണ്‍​വെ​ൻ​ഷ​നു​വേ​ണ്ടി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​റി​യി​ച്ചു.