ന്യൂകാസിലിൽ നിര്യാതനായ ജോസഫ് തോമസിന്‍റെ സ്മരണാർഥം വിശുദ്ധ കുർബാന ഓഗസ്റ്റ് 14 ന്
Saturday, August 10, 2019 4:02 PM IST
ലണ്ടൻ: ന്യൂകാസിലിൽ കഴിഞ്ഞ ആഴ്ച നിര്യാതനായ ജോസഫ് തോമസിന്‍റെ സ്മരണാർഥം ഓഗസ്റ്റ് 14 ന് (ബുധൻ) ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ കുർബാന അർപ്പിക്കുന്നു. ഇംഗ്ലീഷ് മാർട്ടേഴ്സ് പള്ളിയിൽ നടക്കുന്ന ദിവ്യബലിക്കും ഒപ്പീസിനും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാൾ റവ.ഡോ.ആന്‍റണി ചുണ്ടെലിക്കാട്ട് പ്രധാന കാർമികത്വം വഹിക്കും. തുടർന്നു മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. വിവിധ സമൂഹങ്ങളിൽ നിന്നുള്ളവർക്ക് പ്രാർഥിക്കുന്നതിനും അന്തിമോപചാരമർപ്പിക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും.

സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 17 ന് (ശനി) രാവിലെ 10.30 ന് മാതൃ ഇടവകയായ കണിച്ചാർ സെന്‍റ് ജോർജ് ദേവാലയത്തിൽ നടക്കും.

വിവരങ്ങൾക്ക് : 07852582217

പള്ളിയുടെ വിലാസം: English Martyrs Church, 176, Stamfordham Road, Newcastle 
NE53JR