ലുഫ്ത്താൻസ മ്യൂണിക്ക് - ബംഗളുരു സർവീസ് ആരംഭിക്കുന്നു
Friday, August 9, 2019 9:15 PM IST
മ്യൂണിക്: ജർമനിയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ബവേറിയായുടെ ഭരണ സിരാകേന്ദ്രമായ മ്യൂണിക്കിൽ നിന്നും ദക്ഷിണേന്ത്യയിലെ ഐടി ഹബായ ബംഗളുരുവിലേയ്ക്ക് ജർമൻ വിമാന കന്പനിയായ ലുഫ്ത്താൻസ സർവീസ് ആരംഭിക്കുന്നു.

ബംഗളുരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 2020 മാർച്ച് 31 മുതലാണ് സർവീസ്. ആഴ്ചയിൽ അഞ്ചുദിവസമാണ് സർവീസാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുക എന്ന് ലുഫ്ത്താൻസ ഗ്രൂപ്പ് സീനിയർ ഡയറക്ടർ സെയിൽസ് സൗത്ത് ഏഷ്യ ജോർജ് എട്ടിയിൽ പറഞ്ഞു.

കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ യാത്രക്കാരെ ലക്ഷ്യമാക്കി എ 350/900 ടൈപ്പ് വിമാനങ്ങളാണ് സർവീസ് നടത്തുക. ബിസിബസ് ക്ളാസിൽ 48 സീറ്റും പ്രീമിയം ഇക്കോണമി ക്ളാസിൽ 21 സീറ്റും ഇക്കോണമി ക്ളാസിൽ 224 സീറ്റുമാണുള്ളത്.

നിലവിൽ യൂറോപ്പിലെ ഏറ്റവും വലിയ ഹബായ ഫ്രാങ്ക്ഫർട്ടിൽ നിന്നും ബംഗളുവിലേയ്ക്ക് ലുഫ്ത്താൻസാ പ്രതിദിന സർവീസ് നടത്തുന്നുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ