രണ്ടാം ശനിയാഴ്ച്ച കൺവൻഷനിൽ സോജിയച്ചനോടൊപ്പം ഫാ.ജോസ് അഞ്ചാനിക്കലും ഫാ.ടെറിൻ മുല്ലക്കരയും
Friday, August 9, 2019 8:43 PM IST
ബെർമിംഗ്ഹാം : രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ ഓഗസ്റ്റ് 10 ന് ബർമിംഗ്ഹാം ബഥേൽ സെന്‍റ റിൽ നടക്കും . സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന കൺവൻഷനിൽ സീറോ മലബാർ മിഷൻ ഡയറക്ടർമാരും വചന പ്രഘോഷകരുമായ ഫാ. ജോസ് അഞ്ചാനിക്കൽ, ഫാ. ടെറിൻ മുല്ലക്കര അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയിലെ പ്രമുഖ വചനപ്രഘോഷകൻ ബ്രദർ ജാക്‌സൺ ജോസ് ‌ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും.

കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം ;
https://youtu.be/yU4Pa3Vezhc

പരിശുദ്ധ കുർബാനയിലെ ദൈവിക സാന്നിധ്യവും മഹത്വവും പ്രഘോഷിച്ചുകൊണ്ട് അവധിക്കാല കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.

കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്‍റെ പ്രധാന സവിശേഷതയാണ്.ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും.

കൺവൻഷനോടനുബന്ധിച്ച് മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംഗിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർഥന പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവൻഷൻ സെന്‍ററിൽ ലഭ്യമാണ്.

രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.


വിലാസം: ബഥേൽ കൺവെൻഷൻ സെന്റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്
ബർമിംഗ്ഹാം .( Near J1 of the M5), B70 7JW.

വിവരങ്ങൾക്ക്: ജോൺസൻ ‭07506 810177‬, അനീഷ്.07760254700, ബിജുമോൻ മാത്യു ‭07515 368239‬