സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ്ലാ​സ്റ്റി​ക്മു​ക്ത​മാ​കാ​ൻ സു​ള്ള്യ
Thursday, August 8, 2019 9:59 PM IST
മം​ഗ​ളൂ​രു: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ടെ സ​ന്പൂ​ർ​ണ പ്ലാ​സ്റ്റി​ക്മു​ക്ത​ന​ഗ​ര​മാ​കാ​ൻ സു​ള്ള്യ. പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളു​ടെ​യും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല്പ​ന​യും ഉ​പ​യോ​ഗ​വും പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കാ​ൻ സു​ള്ള്യ ടൗ​ണ്‍ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചു. പ്ലാ​സ്റ്റി​ക്കി​നെ​തി​രേ നേ​ര​ത്തെ ത​ന്നെ അ​ധി​കൃ​ത​ർ ബോ​ധ​വ​ത്ക​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു.

ഈ​മാ​സം 15ന് ​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വേ​ള​യി​ൽ സു​ള്ള്യ ടൗ​ണ്‍ സ​ന്പൂ​ർ​ണ​പ്ലാ​സ്റ്റി​ക്മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി ഈ​മാ​സം ഏ​ഴി​ന് വി​ദ്യാ​ർ​ഥി​ക​ൾ, വ്യാ​പാ​രി​ക​ൾ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ലാ​സ്റ്റി​ക്കി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ മാ​ത്താ​ഡി അ​റി​യി​ച്ചു.

പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ, ക​പ്പു​ക​ൾ, ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യു​ടെ വി​ല്പ​ന​യും ഉ​പ​യോ​ഗ​വും ഓ​ഗ​സ്റ്റ് 15ന് ​ശേ​ഷം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കും. നി​രോ​ധ​നം ലം​ഭി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. പ്ലാ​സ്റ്റി​ക്കി​നു പ​ക​രം തു​ണി​സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചു.