ബി​എം​ടി​സി ബ​സു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്കും
Wednesday, August 7, 2019 10:06 PM IST
ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ആ​യി​രം ബി​എം​ടി​സി ബ​സു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ബി​എം​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷ​യ്ക്കാ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ൻ​റെ നി​ർ​ഭ​യ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 27 കോ​ടി ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും.

ബ​സി​നു​ള്ളി​ൽ ഒ​രു കാ​മ​റ​യും പു​റ​ത്തേ​ക്കു​ള്ള ര​ണ്ടു വാ​തി​ലു​ക​ളോ​ടും ചേ​ർ​ന്ന് ഓ​രോ കാ​മ​റ​ക​ളു​മാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​ലെ ദൃ​ശ്യ​ങ്ങ​ൾ 15 ദി​വ​സം സൂ​ക്ഷി​ക്കും. എ​ന്തെ​ങ്കി​ലും പ​രാ​തി​ക​ളു​ണ്ടാ​യാ​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കും. നേ​ര​ത്തെ, പു​തു​താ​യി വാ​ങ്ങു​ന്ന ബ​സു​ക​ളി​ലെ​ല്ലാം സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ബി​എം​ടി​സി തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ​യാ​ണ് ആ​യി​രം ബ​സു​ക​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

ഒ​രു പ​തി​റ്റാ​ണ്ടി​നു ശേ​ഷം ന​ഗ​ര​ത്തി​ൽ വീ​ണ്ടും സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യു​ള്ള പി​ങ്ക് ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ ബി​എം​ടി​സി തീ​രു​മാ​നി​ച്ചി​രു​ന്നു. നി​ർ​ഭ​യ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 47 നോ​ണ്‍ എ​സി ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നാ​ണ് ബി​എം​ടി​സി ഒ​രു​ങ്ങു​ന്ന​ത്. വ​നി​താ യാ​ത്രി​ക​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി പി​ങ്ക് ബ​സു​ക​ളി​ൽ വ​നി​താ ക​ണ്ട​ക്ട​ർ​മാ​രും സി​സി​ടി​വി കാ​മ​റ​ക​ളും പാ​നി​ക് ബ​ട്ട​ണു​ക​ളു​മു​ണ്ടാ​കും.

ബി​എം​ടി​സി ബ​സു​ക​ളി​ലെ വ​നി​താ യാ​ത്രി​ക​രു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി നി​ർ​ഭ​യ ഫ​ണ്ടി​ൽ നി​ന്ന് 56.1 കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​വും തേ​ടി​യി​രു​ന്നു. വ​നി​ത​ക​ൾ​ക്ക് ഹെ​വി ലൈ​സ​ൻ​സ് പ​രി​ശീ​ല​നം, വ​നി​താ യാ​ത്രി​ക​ർ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള 38 ബ​സ് സ്റ്റേ​ഷ​നു​ക​ൾ, ജീ​വ​ന​ക്കാ​ർ​ക്ക് സ്ത്രീ​സു​ര​ക്ഷാ പ​രി​ശീ​ല​നം എ​ന്നി​വ​യും ബി​എം​ടി​സി പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.