ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം ഓ​ണാ​ഘോ​ഷം
Monday, August 5, 2019 9:50 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റ​ത്തി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 22ന് ​ന​ട​ത്തും. ബ​ന്നാ​ർ​ഘ​ട്ട റോ​ഡി​ലു​ള്ള നിം​ഹാ​ൻ​സ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ൻ​റ​റി​ൽ രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ റെ​യ്ബാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ ഓ​ർ​ക്ക​സ്ട്ര​യും ഓ​ണ​സ​ദ്യ​യും അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​വും പാ​യ​സ​മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ആ​ലോ​ച​നാ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ് അ​ഡ്വ. മെ​ൻ​റോ ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മ​ധു ക​ല​മാ​നൂ​ർ, ഷി​ബു ശി​വ​ദാ​സ്, പി.​ജെ. ജോ​ജോ, പ്ര​കാ​ശ് തോ​മ​സ്, പി.​എം. ജേ​ക്ക​ബ്, അ​ജ​യ് കി​ര​ണ്‍, ബെ​ന്നി സെ​ബാ​സ്റ്റ്യ​ൻ, ഷാ​ജി ആ​ർ. പി​ള്ള, ഷാ​ജു ദേ​വ​സി, ഇ.​ജെ. സ​ജീ​വ്, പ്ര​വീ​ണ്‍, ഓ​മ​ന ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.