ജി​എം​എ​ഫ് മു​പ്പ​താം പ്ര​വാ​സി സം​ഗ​മ​ത്തി​ന് ജ​ർ​മ​നി​യി​ൽ തി​രി​തെ​ളി​ഞ്ഞു
Monday, July 22, 2019 10:29 PM IST
കൊ​ളോ​ണ്‍: ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​പ്പ​താ​മ​ത് അ​ന്ത​ർ​ദേ​ശീ​യ പ്ര​വാ​സി സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​യി.

ജ​ർ​മ​നി​യി​ലെ ഐ​എ​ഫി​ലെ ഒ​യ്സ്കി​ർ​ഷ​ൻ ഡാ​ലം ബേ​സ​ൻ ഹൗ​സി​ൽ ജൂ​ലൈ 20 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം എ​ട്ടു​മ​ണി​യ്ക്ക് ജി​എം​എ​ഫ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ പോ​ൾ ഗോ​പു​ര​ത്തി​ങ്ക​ൽ, സ​ണ്ണി വേ​ലൂ​ക്കാ​ര​ൻ (പ്ര​സി​ഡ​ന്‍റ്, ജി​എം​എ​ഫ് ജ​ർ​മ​നി), അ​പ്പ​ച്ച​ൻ ച​ന്ദ്ര​ത്തി​ൽ(​ട്ര​ഷ​റ​ർ, ജി​എം​എ​ഫ് ജ​ർ​മ​നി), തോ​മ​സ് ച​ക്യാ​ത്ത് എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സി​ലി​യാ​മ്മ തൈ​പ്പ​റ​ന്പി​ൽ, മാ​ത്യു തൈ​പ്പ​റ​ന്പി​ൽ, റോ​സ​മ്മ യോ​ഗ്യാ​വീ​ട്, ബാ​ബു ഹാം​ബു​ർ​ഗ്, സെ​ബാ​സ്റ്റ്യ​ൻ കി​ഴ​ക്കേ​ട​ത്ത്, ജോ​യി വെ​ള്ളാ​രം​കാ​ലാ​യി​ൽ എ​ന്ന​വ​ര​ട​ങ്ങു​ന്ന സം​ഘം പ്രാ​ർ​ഥ​നാ​ഗാ​നം ആ​ല​പി​ച്ചു. സ​ണ്ണി വേ​ലൂ​ക്കാ​ര​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫാ.​സ​ന്തോ​ഷ് ക​രി​ങ്ങ​ട​യി​ൽ ആ​ശം​സാ​പ്രം​ഗം ന​ട​ത്തി. പ​രി​പാ​ടി​ക​ൾ മോ​ഡ​റേ​റ്റ് ചെ​യ്ത പോ​ൾ പ്ളാ​മൂ​ട്ടി​ൽ ന​ന്ദി പ​റ​ഞ്ഞു.

യൂ​റോ​പ്പി​ലെ പ്ര​ശ​സ്ത ഗാ​യ​ക​നാ​യ സി​റി​യ​ക് ചെ​റു​കാ​ട് (വി​യ​ന്ന) ന​യി​ച്ച ഗാ​ന​മേ​ള സം​ഗ​മ​ത്തി​ന്‍റെ ആ​ദ്യ​ദി​വ​സ​ത്തെ കൊ​ഴു​പ്പു​ള്ള​താ​ക്കി.

അ​ഞ്ചു​ദി​ന​ങ്ങ​ളി​ലാ​യി അ​ര​ങ്ങേ​റു​ന്ന പ​രി​പാ​ടി​ക​ളി​ൽ സെ​മി​നാ​റു​ക​ൾ, ച​ർ​ച്ച​ക​ൾ, ക​ലാ, സാ​ഹി​ത്യ സാ​യാ​ഹ്ന​ങ്ങ​ൾ, യോ​ഗ, ഗാ​ന​മേ​ള തു​ട​ങ്ങി​യ​വ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജൂ​ലൈ 24 ന് ​സം​ഗ​മ​ത്തി​ന് തി​ര​ശീ​ല വീ​ഴും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ