പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി മ​ത്തി​ക്ക​രെ ഫൊ​റോ​നാം​ഗ​ങ്ങ​ൾ മ​ച്ചി​പ്ലാ​വി​ൽ
Monday, July 22, 2019 9:56 PM IST
ബം​ഗ​ളൂ​രു: മ​ഹാ​പ്ര​ള​യം ത​ക​ർ​ത്തെ​റി​ഞ്ഞ ഇ​ടു​ക്കി രൂ​പ​ത​യി​ലെ മ​ച്ചി​പ്ലാ​വ് സെ​ൻ​റ് ഫ്രാ​ൻ​സി​സ് അ​സീ​സി ഇ​ട​വ​ക​യി​ൽ സാ​ന്ത്വ​ന​വു​മാ​യി മ​ത്തി​ക്ക​രെ സെ​ൻ​റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​നാം​ഗ​ങ്ങ​ൾ. ഇ​ട​വ​ക ദേ​വാ​ല​യ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ​ണി തീ​ർ​ന്ന അ​സീ​സി വി​ല്ലേ​ജി​ലെ ആ​റു ഭ​വ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി 35 ല​ക്ഷം രൂ​പ മ​ത്തി​ക്ക​രെ ഫൊ​റോ​ന​യി​ലെ സു​മ​ന​സു​ക​ൾ ന​ൽ​കി.

കൂ​ടാ​തെ, മ​ത്തി​ക്ക​രെ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ര​ണ്ട​ര ല​ക്ഷം രൂ​പ ന​ൽ​കി അ​സീ​സി വി​ല്ലേ​ജി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു. ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു പ​ന​യ്ക്ക​ക്കു​ഴി സി​എം​എ​ഫി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക ട്ര​സ്റ്റി​മാ​ർ, ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ, ഭ​വ​ന​നി​ർ​മാ​ണ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​ച്ചി​പ്ലാ​വി​നൊ​പ്പം നി​ന്ന മ​ത്തി​ക്ക​രെ സ​മൂ​ഹ​ത്തി​നും മാ​ണ്ഡ്യ രൂ​പ​ത​യ്ക്കും ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ന​ന്ദി​യ​ർ​പ്പി​ച്ചു.