പാരീസ് ഡേ പരേഡിനു മുകളിൽ ഫ്ളൈബോർഡിൽ പറന്ന് ഫ്രഞ്ച് ഗവേഷകൻ
Monday, July 15, 2019 9:18 PM IST
പാരീസ്: ഫ്രാൻസിലെ പാരീസ് പരേഡിനു മുകളിൽ ഫ്ളൈ ബോർഡിൽ പറന്ന് ഫ്രഞ്ച് ഗവേഷകൻ വിസ്മയം തീർത്തു. ഭാവിയിൽ സൈനിക ആവശ്യത്തിന് ഉപയോഗിക്കാം എന്നു കാണിക്കുന്നതിന് കൈയിൽ തോക്കിന്‍റെ മാതൃകയുമായാണ് ഫ്രാങ്കി സപാറ്റ എന്ന സാഹസികൻ പറന്നു നടന്നത്.

മുൻ ജെറ്റ് സ്കീയിംഗ് ചാംപ്യൻ കൂടിയാണ് സപാറ്റ. മണിക്കൂറിൽ 190 കിലോമീറ്റർ വേഗം ഇതിനു കിട്ടുമെന്നും പത്തു മിനിറ്റ് നിർത്താതെ പറക്കാൻ കഴിയുമെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.

ഇനി ഇംഗ്ലീഷ് ചാനൽ ഇതുപയോഗിച്ച് മറികടക്കാനാണ് അദ്ദേഹത്തിന്‍റെ ശ്രമം. എന്നാൽ, അതിന് ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കേണ്ടിവരും. ജൂലൈ 25നാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് ചാനലിനു മുകളിലൂടെ ആദ്യമായി വിമാനം പറന്നതിന്‍റെ നൂറ്റിപ്പത്താം വാർഷികമാണ് അന്ന്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ