യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ർ​ഥി കേ​ന്ദ്രം ഇ​റ്റ​ലി അ​ട​ച്ചു​പൂ​ട്ടി
Friday, July 12, 2019 10:45 PM IST
സി​സി​ലി: ഇ​റ്റ​ലി​യി​ലെ സി​സി​ലി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ർ​ഥി കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി. രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര മ​ന്ത്രി മാ​റ്റ്യോ സാ​ൽ​വീ​നി നേ​രി​ട്ടാ​ണ് അ​ട​ച്ചു​പൂ​ട്ട​ൽ ന​ട​പ​ടി​ക​ൾ​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്.

മി​നി​യോ സെ​ന്‍റ​ർ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന കേ​ന്ദ്ര​ത്തി​ൽ ഒ​രു സ​മ​യ​ത്ത് നാ​ലാ​യി​രം അ​ഭ​യാ​ർ​ഥി​ക​ളെ വ​രെ പാ​ർ​പ്പി​ച്ചി​രു​ന്നു. സാ​ൽ​വീ​നി​യു​ടെ പോ​പ്പു​ലി​സ്റ്റ് പാ​ർ​ട്ടി അ​ഭ​യാ​ർ​ഥി വി​രു​ദ്ധ നി​ല​പാ​ട് മു​ൻ​നി​ർ​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തും കൂ​ട്ടു​ക​ക്ഷി സ​ർ​ക്കാ​രി​ൽ തു​ട​രു​ന്ന​തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​യാ​യ സാ​ൽ​വീ​നി ത​ന്നെ അ​ഭ​യാ​ർ​ഥി കേ​ന്ദ്രം പൂ​ട്ടാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​യി​ൽ നി​ന്ന് മെ​ഡി​റ്റ​റേ​നി​യ​ൻ സ​മു​ദ്രം ക​ട​ന്ന് യൂ​റോ​പ്പി​ലെ​ത്തു​ന്ന​വ​രു​ടെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​മാ​ണ് ഇ​റ്റ​ലി. ഇ​പ്പോ​ൾ ക​ട​ലി​ൽ കു​ടു​ങ്ങു​ന്ന അ​ഭ​യാ​ർ​ഥി​ക​ളെ ര​ക്ഷ​പെ​ടു​ത്തി കൊ​ണ്ടു​വ​രു​ന്ന ക​പ്പ​ലു​ക​ൾ തീ​ര​ത്ത​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​തെ​യാ​ണ് ഇ​റ്റ​ലി ഇ​വ​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ചു വ​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ