സ്ത്രീ​ക​ൾ​ക്കാ​യി പി​ങ്ക് ഓ​ട്ടോ​റി​ക്ഷ​ക​ൾ എ​ത്തു​ന്നു
Wednesday, July 10, 2019 10:29 PM IST
ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ സ്ത്രീ​ക​ൾ​ക്കാ​യി പി​ങ്ക് ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ര​ത്തി​ലി​റ​ങ്ങു​ന്നു. ബി​ബി​എം​പി​യു​ടെ ക്ഷേ​മ​പ​ദ്ധ​തി​യു​ടെ കീ​ഴി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 1.000 ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നാ​ണ് തീ​രു​മാ​നം. സ്ത്രീ​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും മാ​ത്ര​മാ​യി​രി​ക്കും ഇ​ത്ത​രം ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ യാ​ത്ര​ചെ​യ്യാ​ൻ സാ​ധി​ക്കു​ക. പി​ങ്ക് ഓ​ട്ടോ​റി​ക്ഷ​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ക​ന്പ​നി​ക​ളെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി 75,000 രൂ​പ സ​ബ്സി​ഡി​യും ന​ൽ​കാ​നാ​ണ് ബി​ബി​എം​പി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

സി​സി​ടി​വി കാ​മ​റ, ജി​പി​എ​സ് എ​ന്നീ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്. പു​രു​ഷ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും ഡ്രൈവര്‍​മാ​രാ​കാ​മെ​ങ്കി​ലും സ്ത്രീ​ക​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന. അ​ടു​ത്ത മാ​സ​ത്തോ​ടെ ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ര​ത്തി​ൽ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.