ഇ​റാ​ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​ന്ത്യ​ശാ​സ​നം
Tuesday, July 9, 2019 11:34 PM IST
ബ്ര​സ​ൽ​സ്: യു​റേ​നി​യം സ​ന്പു​ഷ്ടീ​ക​ര​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ ഇ​റാ​ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​ന്ത്യ​ശാ​സ​നം. ആ​ണ​വ ക​രാ​ർ പ്ര​കാ​ര​മു​ള്ള സ​ന്പു​ഷ്ടീ​ക​ര​ണ പ​രി​ധി ലം​ഘി​ക്കു​മെ​ന്ന ഇ​റാ​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഇ​റാെ​ൻ​റ ന​ട​പ​ടി​യി​ൽ യൂ​ണി​യ​ൻ ക​ടു​ത്ത ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. 2015ലെ ​വ​ൻ​ശ​ക്തി​ക​ളു​മാ​യു​ള്ള ആ​ണ​വ ക​രാ​ർ പ്ര​കാ​ര​മു​ള്ള യു​റേ​നി​യം സ​ന്പു​ഷ്ടീ​ക​ര​ണ​പ​രി​ധി​യാ​യ 3.7 ശ​ത​മാ​നം ക​ട​ന്ന് തി​ങ്ക​ളാ​ഴ്ച 4.5 ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​താ​യി ഇ​റാ​ൻ ആ​ണ​വോ​ർ​ജ സം​ഘ​ട​ന വ​ക്താ​വ് ബെ​ഹ്റൂ​സ് ക​മ​ൽ​വ​ന്ദി അ​റി​യി​ച്ച​തി​നു പി​റ​കെ​യാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യെ​ൻ​റ പ്ര​തി​ക​ര​ണം.

ആ​ണ​വ ക​രാ​റി​ന് വി​ഘാ​ത​മേ​ൽ​പി​ക്കു​ന്ന എ​ല്ലാ​ത​രം ന​ട​പ​ടി​ക​ളി​ൽ​നി​ന്നും ഇ​റാ​ൻ പി·ാ​റ​ണ​മെ​ന്ന് ശ​ക്തി​യാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വ​ക്താ​വ് മ​ജ കോ​ക്സി​യാ​ൻ​സി​സ് പ​റ​ഞ്ഞു. ആ​ണ​വ​പ​ദ്ധ​തി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​പ​ക്ഷം ഇ​റാ​നെ​തി​രെ ഉ​പ​രോ​ധ​മ​ട​ക്ക​മു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ളു​ണ്ടാ​വി​ല്ലെ​ന്നാ​ണ് ക​രാ​റി​ലു​ള്ള​ത്.

അ​തേ​സ​മ​യം, ക​രാ​റി​നെ ര​ക്ഷി​ക്കാ​ൻ അ​വ​സാ​ന അ​വ​സ​ര​മെ​ന്ന നി​ല​യി​ൽ വ​ൻ​ശ​ക്തി രാ​ഷ്ട്ര​ങ്ങ​ൾ​ക്ക് സെ​പ്റ്റം​ബ​ർ വ​രെ സ​മ​യ​പ​രി​ധി ന​ൽ​കു​ന്ന​താ​യി ഇ​റാ​ൻ അ​റി​യി​ച്ചു. ഇ​റാ​ൻ വി​ദേ​ശ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​ബ്ബാ​സ് മൂ​സ​വി​യാ​ണ് തി​ങ്ക​ളാ​ഴ്ച ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യി ച​ർ​ച്ച​ക​ൾ​ക്ക് ഇ​റാ​ൻ ഇ​പ്പോ​ഴും സ​ന്ന​ദ്ധ​മാ​ണ്. ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കാ​ൻ അ​വ​ർ മു​ന്നോ​ട്ടു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മൂ​സ​വി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ