വാ​ൽ​സിം​ഹാം തീ​ർ​ഥാ​ട​നം 20ന്; ​മാ​തൃ ഭ​ക്ത​ർ പു​തു​ച​രി​തം കു​റി​ക്കും
Tuesday, July 9, 2019 11:33 PM IST
വാ​ൽ​സിം​ഹാം: ഇം​ഗ്ല​ണ്ടി​ലെ ’ന​സ്രേ​ത്തും’, യു​റോ​പ്പി​ലെ പ്ര​മു​ഖ മ​രി​യ​ൻ പു​ണ്യ കേ​ന്ദ്ര​വു​മാ​യ വാ​ൽ​സി​ങ്ങാ​മി​ൽ, ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് തീ​ർ​ഥാ​ട​ന മ​രി​യോ​ത്സ​വ​ത്തി​ലൂ​ടെ മ​ല​യാ​ളി മാ​തൃ ഭ​ക്ത​ർ​ക്കാ​യി അ​നു​ഗ്ര​ഹ വാ​തി​ൽ വീ​ണ്ടും തു​റ​ക്ക​പ്പെ​ടു​ന്നു. യേ​ശു​വി​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ ദി​വ്യ സ​ന്ദേ​ശം ഗ​ബ്രി​യേ​ൽ മാ​ലാ​ഖ ന​ൽ​കി​യ ന​സ്ര​ത്തി​ലെ ഭ​വ​നം അ​തേ മാ​തൃ​ക​യി​ൽ ഇം​ഗ്ല​ണ്ടി​ൽ നി​ർ​മ്മി​ക്കു​വാ​നും, അ​വി​ടെ ത​ന്നോ​ടും, ഉ​ണ്ണി​യേ​ശു​വി​നോ​ടും പ്രാ​ർ​ഥി​ക്കു​വാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നു​മു​ള്ള മാ​താ​വി​ന്‍റെ ദ​ർ​ശ​ന സ​ന്ദേ​ശം മാ​നി​ച്ചാ​ണ് റി​ച്ച​ൽ​ഡ്സ് എ​ന്ന മാ​തൃ ഭ​ക്ത വാ​ൽ​സിം​ഹാം ദേ​വാ​ല​യം പ​ണി​ക​ഴി​പ്പി​ച്ച​ത്.

മ​രി​യ​ൻ പു​ണ്യ കേ​ന്ദ്ര​മാ​യ വാ​ൽ​സിം​ഹാ​മി​ലെ സ​ന്ദ​ർ​ശ​ന​ത്തി​ൽ ത​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് മ​റു​പ​ടി ല​ഭി​ക്കു​ന്ന​താ​യും, അ​വി​ടു​ത്തെ തീ​ർ​ഥ ജ​ലം രോ​ഗ​ശാ​ന്തി ന​ൽ​കു​ന്ന​താ​യു​മു​ള്ള അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ൾ ലോ​ക​മെ​ങ്ങും പ്ര​ച​രി​ച്ച ശേ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ തീ​ർ​ഥാ​ട​ക​രു​ടെ വ​ൻ തി​ര​ക്കാ​ണ് ക​ഴി​ഞ്ഞ നൂ​റു ക​ണ​ക്കി​ന് സം​വ​ത്സ​ര​ങ്ങ​ളാ​യി വാ​ൽ​സിം​ഹാ​മി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ വാ​ൽ​സിം​ഹാം തീ​ർ​ഥാ​ട​ന​ത്തി​ൽ ജൂ​ലൈ 20 നു ​പ​തി​നാ​യി​ര​ത്തി​ല​ധി​കം മ​ല​യാ​ളി മാ​തൃ ഭ​ക്ത​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഈ ​മ​രി​യോ​ത്സ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ സാ​ഫ​ല്യ​ത്തി​നാ​യി ഈ​സ്റ്റ് ആം​ഗ്ലി​യാ​യി​ലെ പ്ര​മു​ഖ സീ​റോ മ​ല​ബാ​ർ കു​ർ​ബാ​ന കേ​ന്ദ്ര​വും, മ​ത​ബോ​ധ​ന പ​രി​ശീ​ല​ന​ത്തി​ലും ,പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ്മ​യി​ലും, ആ​ത്മീ​യ ന​വോ​ത്ഥാ​ന ധാ​ര​യി​ലെ ശ്ര​ദ്ധേ​യ​മാ​യ കോ​ൾ​ചെ​സ്റ്റ​ർ സീ​റോ മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി പ്രാ​ർ​ഥ​ന​ക​ളും, ഒ​രു​ക്ക​ങ്ങ​ളും ചി​ട്ട​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളുമാ​യി തീ​ർ​ഥാ​ട​ന​ത്തെ മ​രി​യ ഭ​ക്തി സാ​ന്ദ്ര​മാ​ക്കു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

ജൂ​ലൈ 20 നു ​ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തു മ​ണി​ക്ക് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ സ​മാ​രം​ഭി​ക്കു​ന്ന തീ​ർ​ത്ഥാ​ട​ന ശു​ശ്രു​ഷ​ക​ളി​ൽ തു​ട​ർ​ന്ന് പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും, ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ ജോ​ർ​ജ് പ​ന​ക്ക​ൽ അ​ച്ച​ൻ മാ​തൃ​ഭ​ക്തി പ്ര​ഘോ​ഷ​ണം ന​ട​ത്തും. പ്ര​ഘോ​ഷ​ണ​ത്തി​നു ശേ​ഷ​മു​ള്ള സ​മ​യം കു​ട്ടി​ക​ളെ അ​ടി​മ​വെ​ക്കു​ന്ന​തി​നും, ഭ​ക്ഷ​ണ​ത്തി​നു​മാ​യി​ട്ടാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

12.45നു ​മ​രി​യ ഭ​ക്തി ഗീ​ത​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​രി​ശു​ദ്ധ ജ​പ​മാ​ല​യും സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട്, വ​ർ​ണാ​ഭ​മാ​യ മു​ത്തു​ക്കു​ട​ക​ളു​ടെ​യും, വാ​ദ്യ മേ​ള​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ത​ങ്ങ​ളു​ടെ മാ​തൃ ഭ​ക്തി വി​ളി​ച്ചോ​തു​ന്ന മ​രി​യ​ൻ തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കും. തീ​ർ​ഥാ​ട​ന​ത്തി​നേ​റ്റ​വും പി​ന്നി​ലാ​യി വാ​ൽ​സിം​ഹാം മാ​താ​വി​ന്‍റെ രൂ​പ​വു​മേ​ന്തി പ്ര​സു​ദേ​ന്തി സ​മൂ​ഹ​വും, മു​ഖ്യ കാ​ർ​മ്മി​ക​ൻ മാ​ർ സ്രാ​ന്പി​ക്ക​ലും, വൈ​ദി​ക​രും അ​ണി​ചേ​രും.

തീ​ർ​ഥാ​ട​നം സ്ലി​പ്പ​ർ ചാ​പ്പ​ലി​ൽ എ​ത്തി​ച്ചേ​ർ​ന്ന ശേ​ഷം അ​ഭി. മെ​ത്രാ​ൻ മാ​ർ സ്രാ​ന്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ന തി​രു​ന്നാ​ൾ കു​ർ​ബ്ബാ​ന അ​ർ​പ്പി​ക്കും. യു​കെ​യു​ടെ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സീ​റോ മ​ല​ബാ​ർ വൈ​ദി​ക​ർ സ​മൂ​ഹ ബ​ലി​യി​ൽ സ​ഹ കാ​ർ​മ്മി​ക​രാ​യി പ​ങ്കു​ചേ​രും. കു​ർ​ബ്ബാ​ന മ​ധ്യേ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​ക​പ്പെ​ടു​ന്ന​താ​ണ്. അ​ടു​ത്ത വ​ർ​ഷ​ത്തെ പ്ര​സു​ദേ​ന്തി​മാ​രെ വാ​ഴി​ക്കു​ന്ന​തോ​ടെ തീ​ർ​ഥാ​ട​ന തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ സ​മാ​പി​ക്കും.

തീ​ർ​ത്ഥാ​ട​ന​ത്തി​ൽ പ​ങ്കു ചേ​രു​വാ​നും മാ​തൃ കൃ​പ​യും, അ​നു​ഗ്ര​ഹ​ങ്ങ​ളും, സം​ര​ക്ഷ​ണ​വും പ്രാ​പി​ക്കു​വാ​നും തോ​മ​സ് പാ​റ​ക്ക​ണ്ട​ത്തി​ൽ അ​ച്ച​ൻ, ജോ​സ് അ​ന്ത്യാം​കു​ളം അ​ച്ച​ൻ എ​ന്നി​വ​ർ ഏ​വ​രെ​യും ഹൃ​ദ​യ പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

തീ​ർ​ത്ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ടോ​മി പാ​റ​ക്ക​ൽ: 07883010329
നി​താ ഷാ​ജി: 07443042946

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ