അതിശൈത്യമകന്നു ജർമനി തണുക്കുന്നു
Saturday, July 6, 2019 8:51 PM IST
ബർലിൻ: വടക്കൻ ആഫ്രിക്കയിൽ നിന്നുള്ള ഉഷ്ണകാറ്റിൽ ചുട്ടുപഴുത്ത ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ സ്വാഭാവിക താപനില തിരിച്ചെത്തി.

ലോവർ സാക്സണിയിലെ റോട്ടൻബർഗിൽ കഴിഞ്ഞ ദിവസം രാവിലെ രേഖപ്പെടുത്തിയ താപനില 2.9 ഡിഗ്രിയാണ്. ജൂലൈ താപനിലയിലെ പുതിയ റിക്കാർഡ് താഴ്ചയാണിത്.

കഴിഞ്ഞ ഞായറാഴ്ച 39.6 ഡിഗ്രി എന്ന റിക്കാർഡ് ഉയർച്ച രാജ്യത്ത് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഈ താഴ്ച.

ഉത്തര ധ്രുവത്തിൽ നിന്നുള്ള തണുത്ത കാറ്റ് ജർമനിയുടെ തെക്കൻ പ്രദേശത്തേക്കു വീശുന്നതാണ് ഇപ്പോഴത്തെ തണുപ്പിനു കാരണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ