അയര്‍ലന്‍ഡില്‍ മലയാളി യുവതി കാറപടത്തില്‍ മരിച്ചു
Saturday, June 22, 2019 12:39 PM IST
ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലണ്ടില്‍ ബെല്‍ഫാസ്റ്റിനു സമീപം ആന്‍ട്രിമില്‍ താമസിക്കുന്ന കോട്ടയം കിടങ്ങൂര്‍ മാറിടം സ്വദേശിനി ഷൈമോള്‍ നെല്‍സണ്‍ കാര്‍ അപടത്തില്‍ മരിച്ചു. ബാലുമണി ക്‌റാങ്കില്‍ വെള്ളിയാഴ്ച വൈകിട്ടു ആറോടെയാണ് സംഭവം.

ബെല്‍ഫാസ്റ്റിലെ ആന്‍ട്രിം മരിയ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന നെല്‍സണ്‍ ജോണിന്റെ ഭാര്യയാണ്. ഇവരുടെ സുഹൃത്തായ ബിജുവിന്റേയും, മെയ് മോളുടെയും ഇളയ മകനെ ഡ്യൂക്ക് ഓഫ് എഡിന്‍ബറോ സില്‍വര്‍ ക്യാംപില്‍ പങ്കെടുക്കാന്‍ വിട്ടതിനുശേഷം തിരികെ വരവെയാണ് അപകടം നടന്നത് .ഷൈമോള്‍ ഓടിച്ചിരുന്ന കാര്‍ ഓടിച്ചിരുന്ന മെയ്‌മോള്‍ എന്ന യുവതി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ഇവര്‍ ഓടിച്ചിരുന്ന ടൊയോട്ട യാരിസ് കാര്‍ ആണ് അപകടത്തില്‍ പെട്ടത് എന്നാണ് വിവരം. എതിരെ വന്ന മറ്റൊരു കാര്‍ ഇവരുടെ കാറില്‍ വന്നിടിക്കുക ആയിരുന്നു. സ്ഥലത്തു തന്നെ ഷൈമോള്‍ക്കു മരണം സംഭവിച്ചു എന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.

ഷൈമോളുടെ ഭര്‍ത്താവ് നെല്‍സണും, മെയ്‌മോളുടെ ഭര്‍ത്താവ് ബിജുവും നാട്ടില്‍ അവധിക്കു പോയിരിക്കുകയാണ്. അപകട വിവരം അറിഞ്ഞു ഇരുവരും ബെല്‍ഫാസ്റ്റിലേക്കു തിരിച്ചിട്ടുണ്ട് .ഷൈമോള്‍ - നെല്‍സണ്‍ ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. മരണ വിവരം അറിഞ്ഞു യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇവരുടെ ബന്ധുക്കളും ബെല്‍ഫാസ്റ്റിലേക്കു തിരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍