കേന്ദ്രമന്ത്രിസ്ഥാനം പാരന്പര്യത്തിലേയ്ക്കുള്ള ചുവടുവയ്പെന്ന് വി. മുരളീധരൻ
Monday, June 17, 2019 7:24 PM IST
ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഏറെ പ്രാധാന്യമുള്ള വിദേശകാര്യ വകുപ്പു സഹമന്ത്രിയായുള്ള നിയമനം വലിയൊരു പാരമ്പര്യത്തിലേക്കുള്ള ചുവടുവയ്പാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഡല്‍ഹിയിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നൽകിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരിനും മൂന്നരക്കോടി ജനങ്ങള്‍ക്കും ഇടയിലുള്ള ഒരു പാലമായി പ്രവര്‍ത്തിക്കും. സമൂഹത്തിനു നന്‍മ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മോദി പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ പിന്തുണയാണ് പിന്‍ബലം. തെറ്റുകള്‍ക്ക് അതീതനല്ല, അങ്ങനെ വരുമ്പോള്‍ വഴികാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി നിജാമൃത ചൈതന്യ അധ്യക്ഷത വഹിച്ചു. ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ഡോ. സി.വി. ആനന്ദബോസ്, ജോര്‍ജ് കുര്യന്‍, എം.കെ.ജി. പിള്ള, എന്‍. അശോകന്‍, ബാബു പണിക്കര്‍, എം.ഡി. ജയപ്രകാശ്, എ.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡല്‍ഹി മലയാളി അസോസിയേഷന്‍(ഡിഎംഎ), എന്‍എസ്എസ് ഡല്‍ഹി, എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍, മുസ്!ലിം വെല്‍ഫെയര്‍ അസോസിയേഷന്‍, ഡല്‍ഹി മലയാളി വിശ്വകര്‍മ്മ സഭ, ഗായത്രി ബ്രാഹ്മണ സഭ, ശ്രീനാരായണ കേന്ദ്രം, ഓള്‍ ഇന്ത്യ മലയാളി അസോസിയേഷ്!, വേള്‍ഡ് മലയാളി കൗണ്‍സില്‍, രാജ്യാന്തര കഥകളി കേന്ദ്രം, നവോദയം, ബാലഗോകുലം, കേരള എജ്യൂക്കേഷനല്‍ സൊസൈറ്റി, മുത്തപ്പ സേവാ സമിതി, ചക്കുളത്തമ്മ സഞ്ജീവനി ട്രസ്റ്റ്, അസോസിയേഷന്‍ ഓഫ് ഡല്‍ഹി മലയാളി ആര്‍ട്ടിസ്റ്റ്, കലാകേരളം, ഗ്രേറ്റര്‍ നോയിഡ എന്‍എസ്എസ്, ഗ്രേറ്റര്‍ നോയിഡ കേരള അസോസിയേഷന്‍, മയൂര്‍ വിഹാര്‍ ഫേസ് വണ്‍ ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രം ഉൾപ്പെടെ നഗരത്തിലെ 13 ക്ഷേത്രങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേന്ദ്രമന്ത്രിക്ക് സ്വീകരണമൊരുക്കിയത്.