എണ്ണകന്പനികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പു നൽകി മാർപാപ്പ
Saturday, June 15, 2019 8:53 PM IST
വത്തിക്കാൻ സിറ്റി: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് എണ്ണകന്പനി മേധാവികൾക്ക് മുന്നറിയിപ്പുമായി ഫ്രാൻസിസ് മാർപാപ്പ. മാനവ കുടുംബത്തിന്‍റെ ഭാവിക്കായി ഇക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറയുന്നു. എണ്ണകന്പനി മേധാവികളെ വത്തിക്കാനിലേക്ക് പ്രത്യേകം ക്ഷണിച്ചു വരുത്തിയതാണ് മാർപാപ്പയുടെ മുന്നറിയിപ്പ്.

നമ്മുടെ പൊതുവായ വീടാണ് ഈ ഭൂമി. അതിനെ രക്ഷപെടുത്താൻ ഉൗർജ ഉത്പാദനത്തിന്‍റെ കാര്യത്തിൽ സമൂല മാറ്റം വരുത്തേണ്ടതുണ്ടെന്നും മാർപാപ്പ പറഞ്ഞു.സംസ്കാരത്തിന് ഉൗർജം വേണം. പക്ഷേ, ഉൗർജം കാരണം സംസ്കാരം നശീകരിക്കപ്പെടരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ