എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ മാ​ൾ​ട്ട​യി​ലെ പ​ഴ​യ വീ​ട് വി​ൽ​പ്പ​ന​യ്ക്ക്
Wednesday, June 12, 2019 11:08 PM IST
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് രാ​ജ്ഞി എ​ലി​സ​ബ​ത്തി​ന്േ‍​റ​താ​യി​രു​ന്ന പ​ഴ​യ വീ​ട് മാ​ൾ​ട്ട​യി​ൽ വി​ൽ​പ്പ​ന​യ്ക്ക്. വി​ല്ല ഗാ​ർ​ഡാ​മാം​ഗി​യ എ​ന്ന വീ​ടി​ന് ആ​റു മി​ല്യ​ൻ യൂ​റോ​യാ​ണ് വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്.

മാ​ൾ​ട്ട ത​ല​സ്ഥാ​ന​മാ​യ വാ​ല​റ്റ​യു​ടെ പ്രാ​ന്ത പ്ര​ദേ​ശ​ത്താ​ണ് ഇ​തു സ്ഥി​തി ചെ​യ്യു​ന്ന​ത്. യു​കെ​യ്ക്ക് പു​റ​ത്ത് രാ​ജ്ഞി​ക്കു​ണ്ടാ​യി​രു​ന്ന ഒ​രേ​യൊ​രു വീ​ടാ​ണി​ത്. ഫി​ലി​പ്പ് രാ​ജ​കു​മാ​ര​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​നു ശേ​ഷം 1949നും 1951​നും ഇ​ട​യി​ൽ ഇ​ട​യ്ക്കി​ടെ അ​വ​ർ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്നു. മാ​ൾ​ട്ട​യി​ൽ നേ​വ​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ഫി​ലി​പ്പ് സേ​വ​ന കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ശേ​ഷം ഇ​രു​വ​രും പ​ഴ​യ വീ​ട്ടി​ലേ​ക്ക് പോ​കാ​റി​ല്ലാ​യി​രു​ന്നു. ഇ​തോ​ടെ വീ​ട് നാ​ശോന്മുഖ​മാ​കു​ക​യും ചെ​യ്തു.

നി​ല​വി​ൽ ഒ​രു ല​ക്ഷ്വ​റി റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ൻ​സി​യു​ടെ അ​ധീ​ന​ത​യി​ലാ​ണ് ഈ ​വീ​ട്. ച​രി​ത്ര​പ​ര​മാ​യ മൂ​ല്യ​മു​ള്ള കെ​ട്ടി​ടം എ​ന്ന നി​ല​യി​ലാ​ണ് ഇ​വ​ർ വി​ൽ​പ്പ​ന​യ്ക്കു പ​ര​സ്യം ചെ​യ്യു​ന്ന​ത്. 1679 സ​ക്വ​യ​ർ ഫീ​റ്റ് മാ​ത്ര​മാ​ണ് ഇ​തി​ന്‍റെ വി​സ്താ​രം. 1900ലാ​ണ് വീ​ട് നി​ർ​മി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ