ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്രം പു​സ്ത​ക പ​ഠ​നം ന​ട​ത്തി
Wednesday, June 12, 2019 10:46 PM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​ഗീ​വ​റു​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ് എ​ഴു​തി​യ "ന​വീ​ക​ര​ണ​വും പാ​ര​ന്പ​ര്യ​ങ്ങ​ളു​ടെ പ​രി​ര​ക്ഷ​ണ​വും ശ്രീ​നാ​രാ​യ​ണ ഗു​രു ദ​ർ​ശ​ന​ങ്ങ​ളി​ൽ' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ​ഠ​നം സം​ഘ​ടി​പ്പി​ച്ചു.

പ​ട്ടേ​ക് ന​ഗ​ർ ഓം ​സാ​യി ബി​ൽ​ഡിം​ഗി​ൽ ന​ട​ത്തി​യ പ​ഠ​ന​ശി​ബി​ര​ത്തി​ൽ ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. "മു​രി​ക്കും​പു​ഴ​യു​ടെ മ​തേ​ത​ര പ​ശ്ചാ​ത്ത​ലം സ​ത്യം, ധ​ർ​മം, ദ​യ, ശാ​ന്തി" എ​ന്നെ​ഴു​തി​യ "പ​ഞ്ച​ലോ​ഹ നി​ർ​മി​ത ത​കി​ടി​ലെ പ്ര​തി​ഷ്ഠ" എ​ന്ന വി​ഷ​യ​ത്തി​ൽ വി.​പി. പ്ര​സാ​ദ് പ​ഠ​നം അ​വ​ത​രി​പ്പി​ച്ചു. മ​ത പാ​ര​ന്പ​ര്യ സം​ര​ക്ഷ​ണം ക്ഷേ​ത്ര​പ്ര​തി​ഷ്ഠ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ഗീ​തു മോ​ഹ​ൻ പ​ഠ​നം അ​വ​ത​രി​പ്പി​ച്ചു. പി.​വി. സ​ന്തോ​ഷ്, എ​സ്.​ആ​ർ. വി​ജ​യ​ൻ, പി.​കെ. സ​രോ​ജി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: മ​നോ​ജ് ക​ല്ല​റ