ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ കു​ടും​ബ​സം​ഗ​മം ജൂ​ണ്‍ 22ന്
Tuesday, June 11, 2019 10:45 PM IST
ഡ​ബ്ലി​ൻ: ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കി​ൽ​നി​ന്നൊ​ഴി​ഞ്ഞ് വി​നോ​ദ​ത്തി​ന്‍റെ വ​ർ​ണ​ക്കാ​ഴ്ച​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ’ഫ​മീ​ലി​യ കു​ടും​ബ സം​ഗ​മം 2019’ ലൂ​ക്ക​നി​ൽ ന​ട​ത്ത​പ്പെ​ടും. ജൂ​ണ്‍ 22 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 8 വ​രെ ലൂ​ക്ക​ൻ വി​ല്ലേ​ജി​ലെ ലൂ​ക്ക​ൻ യൂ​ത്ത് സെ​ന്‍റ​റി​ലാ​ണ് കു​ടും​ബ​സം​ഗ​മം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കു​ടും​ബ​സു​ഹൃ​ത് ബ​ന്ധ​ങ്ങ​ൾ ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നും ന​ർ​മ്മ​സ​ല്ലാ​പ​ത്തി​നു​മാ​യു​ള്ള ഈ ​ഒ​ത്തു​ചേ​ര​ലി​ൽ വി​നോ​ദ​ത്തി​നും വി​ജ്ഞാ​ന​ത്തി​നു​മാ​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ദ​ന്പ​തി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​ക​ൾ​ക്കാ​യി ബൗ​ണ്‍​സിം​ഗ് കാ​സ്റ്റി​ൽ, ഫേ​സ് പെ​യി​ന്‍റിം​ഗ്, സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗെ​യി​മു​ക​ൾ, മ്യൂ​സി​ക്ക് ബാ​ന്‍റ്, വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ്യ​സ്റ്റാ​ളു​ക​ൾ എ​ന്നി​വ കു​ടും​ബ​സം​ഗ​മ​വേ​ദി​യെ വ​ർ​ണാ​ഭ​മാ​ക്കും. അ​യ​ർ​ല​ൻ​ഡി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന ഗാ​ന​മേ​ള​യും കു​ടും​ബ​സം​ഗ​മ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ണ്ടാ​വും..

ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സോ​ണ​ൽ ക​മ്മ​റ്റി​യു​ടേ​യും കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലെ സെ​ക്ര​ട്ട​റി​മാ​രു​ടേ​യും, ലൂ​ക്ക​ൻ കു​ർ​ബാ​ന സെ​ന്‍റ​ർ ക​മ്മ​റ്റി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​സം​ഗ​മ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. സ​ഭാം​ഗ​ങ്ങ​ളേ​വ​രേ​യും കു​ടും​ബ​സം​ഗ​മ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്