വ്യാ​പാ​ര ത​ർ​ക്ക​ങ്ങ​ൾ ലോ​ക സ​ന്പ​ദ്വ്യ​വ​സ്ഥ​യെ ബാ​ധി​ക്കും: ജി 20 ​ഉ​ച്ച​കോ​ടി
Monday, June 10, 2019 11:09 PM IST
ബ​ർ​ലി​ൻ: യു​എ​സും മ​റ്റു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന വ്യാ​പാ​ര ത​ർ​ക്ക​ങ്ങ​ൾ ലോ​ക​സാ​ന്പ​ത്തി​ക വ്യ​വ​സ്ഥ​യെ ബാ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു ചെ​യ്തു​കൊ​ണ്ട് ജ​ർ​മ​ൻ മാ​ധ്യ​മ​ങ്ങ​ൾ ജി 20 ​ഉ​ച്ച​കോ​ടി വി​ല​യി​രു​ത്തി. ജ​പ്പാ​നി​ലെ ഫു​കു​വോ​ക​യി​ലാ​ണ് ജി 20 ​ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്.

പി​രി​മു​റ​ക്ക​മു​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും ഇ​പ്പോ​ൾ​ത​ന്നെ ആ​ഗോ​ള സ​ന്പ​ദ് വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച താ​ഴേ​ക്കാ​ണെ​ന്നും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജി20 ​രാ​ഷ്ട്ര​ങ്ങ​ളി​ലെ ധ​ന​മ​ന്ത്രി​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തി​നെ​തി​രെ ആ​വ​ശ്യ​മെ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

യു​എ​സും ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​ര ത​ർ​ക്കം ആ​ഗോ​ള മൊ​ത്ത വ​രു​മാ​ന​ത്തി​ൽ ഇ​ടി​വു​ണ്ടാ​ക്കു​മെ​ന്ന് ഐ​എം​എ​ഫ് മേ​ധാ​വി ക്രി​സ്റ്റീ​ൻ ല​ഗാ​ർ​ഡ് വി​ല​യി​രു​ത്തി. മെ​ക്സി​കോ​ക്കെ​തി​രെ ഇ​റ​ക്കു​മ​തി​ത്തീ​രു​വ വ​ർ​ധി​പ്പി​ക്കു​ന്ന തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് യു​എ​സ് പി·ാ​റി​യ​ത് ജി20 ​വേ​ദി​യി​ൽ ആ​ശ്വാ​സം സൃ​ഷ്ടി​ച്ച വാ​ർ​ത്ത​യാ​യി​രു​ന്നു.

ഈ ​മാ​സാ​വ​സാ​നം ഒ​സാ​ക്ക​യി​ൽ ഷി​ജി​ൻ​പിം​ഗു​മാ​യു​ള്ള ഡോ​ണ​ൾ​ഡ് ട്രം​പിെ​ൻ​റ കൂ​ടി​ക്കാ​ഴ്ച പ​രാ​ജ​യ​മാ​ണെ​ങ്കി​ൽ ചൈ​ന​ക്കെ​തി​രെ അ​ധി​ക തീ​രു​വ ചു​മ​ത്തു​മെ​ന്ന് യു​എ​സ് ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്റ്റീ​വ് നു​ഷി​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ