നജഫ്ഗഡ് ശ്രീ ഭഗവതി കക്ഷേത്രത്തിൽ കാർത്തിക പൊങ്കാല നടത്തി
Monday, June 3, 2019 7:42 PM IST
ന്യൂ ഡൽഹി: നജഫ്‌ഗഡ് ചോറ്റാനിക്കര ശ്രീഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തിക പൊങ്കാല ജനുവരി രണ്ടിന് നടത്തി.

രാവിലെ 5.30-ന് നിർമാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്ര മേൽശാന്തി നിഖിൽ പ്രകാശിന്‍റെ കാർമികത്വത്തിൽ രാവിലെ 8:30-ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകർന്നു.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരുന്നു.

റിപ്പോർട്ട്:പി.എൻ. ഷാജി