ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ര​ണ്ടി​ന് പു​തു സാ​ര​ഥി​ക​ൾ
Monday, May 27, 2019 11:34 PM IST
ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 2 ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു. മ​യൂ​ർ വി​ഹാ​ർ ഫേ​സ് 2 ലെ ​പോ​ക്ക​റ്റ് ’എ’ ​യി​ലെ ഗ​ണേ​ശ് മ​ന്ദി​റി​ന​ടു​ത്ത​ള​ള പ്രാ​ചീ​ൻ ശി​വാ​ല​യ്ൽ ഏ​രി​യാ ചെ​യ​ർ​മാ​ൻ എം.​എ​ൽ. ഭോ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ മു​ന്നൂ​റി​ൽ​പ്പ​രം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഡി​എം​എ കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ണ്ട് സി.​എ. നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ കെ.​ജെ. ടോ​ണി ഏ​രി​യ സെ​ക്ര​ട്ട​റി എം.​ആ​ർ. മ​ണി​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

2019-21 കാ​ല​യ​ള​വി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​വി. മു​ര​ളീ​ധ​ര​ൻ(​ചെ​യ​ർ​മാ​ൻ), വി.​ഡി. ജോ​സ്(​വൈ​സ് ചെ​യ​ർ​മാ​ൻ), എ. ​മു​ര​ളി​ധ​ര​ൻ(​സെ​ക്ര​ട്ട​റി ), സി.​പി. സ​നി​ൽ, പി.​ടി. ജോ​സ്(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ടി.​ബി. ആ​ന​ന്ദ് കു​മാ​ർ(​ട്ര​ഷ​റ​ർ), ജോ​ണി തോ​മ​സ്(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ സി.​പി. മോ​ഹ​ന​ൻ. എ​ക്സ് ഒ​ഫി​ഷ്യോ എം.​എ​ൽ. ഭോ​ജ​ൻ, എ​ൻ.​ആ​ർ. മ​ണി​ലാ​ൽ എ​ന്നി​വ​രെ കൂ​ടാ​തെ ഇ​രു​പ​ത്ത​ഞ്ചു പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. എം.​ഡി. നാ​യ​രാ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി