യാത്രാനുഭവം മെച്ചപ്പെടുത്താൻ ലുഫ്താൻസ
Saturday, May 25, 2019 9:23 PM IST
ബർലിൻ: ഹ്രസ്വ, മധ്യദൂര വിമാനയാത്രകളിൽ സൗകര്യങ്ങൾ വർധിപ്പിക്കാൻ ജർമൻ എയർലൈൻ കന്പനിയായ ലുഫ്താൻസ തീരുമാനിച്ചു. ഇതനുസരിച്ച് യാത്രക്കാർക്ക് സൗകര്യപ്രദമായ പുതിയ തരം സീറ്റുകളാണ് ഏറ്റവും പ്രധാന പ്രത്യേകത.

എല്ലാവർക്കും യുഎസ്ബി ബോർട്ട്, ടാബ്ലറ്റ് ഹോൾഡർ, കൂടുതൽ വ്യക്തിഗത സ്ഥലം എന്നിവയാണ് മറ്റു പ്രത്യേകതകൾ. പുതിയ രീതിയിൽ ക്രമീകരിച്ച ആദ്യത്തെ എയർബസ് എ321 വിമാനം ലുഫ്താൻസയ്ക്കു ലഭിച്ചു കഴിഞ്ഞു.

യാത്രക്കാർക്കുള്ള സൗകര്യങ്ങളിൽ മാത്രമല്ല മാറ്റം വരുക. കാർബണ്‍ ഡയോക്സൈഡ് പുറന്തള്ളലിൽ കുറവ് വരുത്തുന്ന പുതിയ തരം എൻജിനുകളും ഉപയോഗിക്കുന്നു.

ഇറ്റാലിയൻ കന്പനിയായ ഗെവനാണ് പുതിയ തരത്തിലുള്ള സീറ്റുകൾ നിർമിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ