അയർക്കുന്നം- മറ്റക്കര സംഗമം മേയ് 25 ന്
Saturday, May 25, 2019 4:05 PM IST
കവൻട്രി : അയർക്കുന്നം- മറ്റക്കരയും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യുകെ നിവാസികൾ സ്നേഹ സൗഹൃദങ്ങൾ പങ്കു വയ്ക്കുന്നതിനായി ഒത്തുചേരുന്ന മൂന്നാമത് സംഗമം പ്രൗഡോജ്വലമാക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മേയ് 25 ന് കവൻട്രിയിൽ സംഘടിപ്പിക്കുന്ന മൂന്നാമത് സംഗമവും വൻ വിജയമാക്കുവാനുള്ള തയാറെടുപ്പുകളാണ് സംഘാടകർ നടത്തി വരുന്നത്.

സംഗമത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും കമ്മിറ്റി അംഗങ്ങളായ ജോമോൻ ജേക്കബിന്‍റെയും അനിൽ വർഗീസിന്‍റേയും നേതൃത്വത്തിൽ വൈവിദ്ധ്യമാർന്ന രുചിക്കൂട്ടിലുള്ള വിഭവ സമൃദ്ധമായ നാടൻ ഭക്ഷണമാണ് തയാറാക്കി നൽകുന്നത് .

അയർക്കുന്നം- മറ്റക്കര എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഈ പ്രദേശങ്ങളുമായി ആത്മബന്ധമുള്ളവർക്കും വിവാഹബന്ധമായി ചേർന്നിട്ടുള്ള മുഴുവൻ ആളുകളും കുടുംബസമേതം സംഗമത്തിൽ പങ്കെടുക്കണമെന്ന് സംഘാകർ അറിയിച്ചു.

രാവിലെ 10 ന് ആരംഭിക്കുന്ന സംഗമത്തിൽ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും മറ്റ് വിനോദപരിപാടികളും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ജോസഫ് വർക്കി (പ്രസിഡന്‍റ്) 07897448282, ജോണിക്കുട്ടി സഖറിയാസ് (സെക്രട്ടറി) 07480363655 , ടോമി ജോസഫ് (ട്രഷറർ) 07737933896.

പ്രോഗ്രാം കോർഡിനേറ്റേഴ്സ്: സി.എ. ജോസഫ് 07846747602, പുഷ്പ ജോൺസൺ 07969797898.

സംഗമവേദിയുടെ വിലാസം: Sacred Heart Catholic Church Hall, Harefield Road, Coventry, CV2 4BT