എം​പി​മാ​ർ​ക്കു മു​ന്നി​ൽ അ​വ​സാ​ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി
Thursday, May 23, 2019 3:00 PM IST
ല​ണ്ട​ൻ: താ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ബ്രെ​ക്സി​റ്റ് ക​രാ​റി​നെ പി​ന്തു​ണ​യ്ക്കാ​ൻ എം​പി​മാ​ർ​ക്കു മു​ന്നി​ൽ അ​വ​സാ​ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്. ഇ​നി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് തീ​ർ​ത്തും പു​തി​യ ക​രാ​റാ​ണെ​ന്നും അ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. പു​തി​യ ക​രാ​ർ പാ​സാ​ക്കി കൊ​ടു​ത്താ​ൽ സ്ഥാ​നം ഒ​ഴി​യാ​മെ​ന്ന് മേ ​നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

മു​ൻ​പ് മൂ​ന്നു ത​വ​ണ​യും തെ​രേ​സ അ​വ​ത​രി​പ്പി​ച്ച ക​രാ​ർ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് വോ​ട്ടി​നി​ട്ട് ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ബ്രെ​ക്സി​റ്റ് തീ​യ​തി നീ​ട്ടി വാ​ങ്ങി​യ​ത്. പി​ന്നീ​ട് ക​രാ​റി​നു പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ൻ പ്ര​തി​പ​ക്ഷ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലും ധാ​ര​ണ​യാ​യി​രു​ന്നി​ല്ല.

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ലെ അ​തി​ർ​ത്തി വി​ഷ​യം എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ പു​തി​യ വ്യ​വ​സ്ഥ​ക​ളു​മാ​യാ​ണ് ക​രാ​ർ ഭേ​ദ​ഗ​തി ചെ​യ്തി​രി​ക്കു​ന്ന​ത്. ക​സ്റ്റം​സ് വി​ഷ​യ​ത്തി​ലും വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കു ത​യാ​റാ​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, പ​ഴ​യ ക​രാ​ർ ത​ന്നെ തി​രി​ച്ചും മ​റി​ച്ചും അ​വ​ത​രി​പ്പി​ക്കു​ന്ന​തു മാ​ത്ര​മാ​ണ് പു​തി​യ ക​രാ​റി​ൽ കാ​ണാ​നു​ള്ള​തെ​ന്ന് ലേ​ബ​ർ പാ​ർ​ട്ടി ആ​രോ​പി​ക്കു​ന്നു. ഭ​ര​ണ​ക​ക്ഷി​യാ​യ ടോ​റി പാ​ർ​ട്ടി​യി​ലെ ബ്രെ​ക്സി​റ്റ് അ​നു​കൂ​ലി​ക​ളും ക​രാ​റി​നെ പ​ര​സ്യ​മാ​യി എ​തി​ർ​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ