അ​യ​ർ​ല​ൻ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ പ്ര​തീ​ക്ഷ​യു​മാ​യി ബേ​ബി പെ​രേ​പ്പാ​ട​ൻ
Thursday, May 23, 2019 2:59 PM IST
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡി​ൽ മേ​യ് 24 നു ​ന​ട​ക്കു​ന്ന കൗ​ണ്ടി കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന മ​ല​യാ​ളി​യാ​യ ബേ​ബി പെ​രേ​പ്പാ​ട​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി. ഭ​ര​ണ ക​ക്ഷി​യാ​യ ഫി​ന​ഗേ​ൽ പാ​ർ​ട്ടി ടി​ക്ക​റ്റി​ൽ താ​ല സൗ​ത്ത് വാ​ർ​ഡി​ൽ നി​ന്നു​മാ​ണ് ഇ​ദ്ദേ​ഹം ജ​ന​വി​ധി തേ​ടു​ന്ന​ത്. മൊ​ത്തം 11 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ഇ​വ​രി​ൽ നി​ന്നും അ​ഞ്ചു അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കും.

ര​ണ്ടു പ​തി​റ്റാ​ണ്ടോ​ള​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സു​പ​രി​ചി​ത​നാ​യ പെ​രേ​പ്പാ​ട​ന് ഇ​ത്ത​വ​ണ വി​ജ​യം കൊ​യ്യാ​നാ​വു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. 2009ൽ ​സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ഇ​ദ്ദേ​ഹം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു.

ഫി​ന​ഗേ​ൽ താ​ല ലോ​ക്ക​ൽ റ​പ്പാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ബേ​ബി പെ​രേ​പ്പാ​ട​നെ ഐ​ക്യ​ക​ണ്ഠ​മാ​യാ​ണ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്.

ലോ​ക്ക​ൽ ഇ​ല​ക്ഷ​നോ​ടൊ​പ്പം യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പാ​ർ​ല​മെ​ന്‍റി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ഇ​തോ​ടൊ​പ്പം വി​വാ​ഹ മോ​ച​ന​ത്തെ സം​ബ​ന്ധി​ച്ചു​ള്ള നി​യ​മ​ത്തി​ൽ ഹി​ത​പ​രി​ശോ​ധ​ന​യും ന​ട​ക്കും.

അ​ങ്ക​മാ​ലി പു​ളി​യാ​നം സ്വ​ദേ​ശി​യാ​യ ബേ​ബി പെ​രേ​പ്പാ​ട​ൻ താ​ല എ​യി​ൽ​സ്ബ​റി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ: ജി​ൻ​സി മാ​ത്യു (ന​ഴ്സ്, പീ​മൗ​ണ്ട് ഹോ​സ്പി​റ്റ​ൽ, ന്യൂ​കാ​സി​ൽ). മ​ക്ക​ൾ: ബ്രി​ട്ടോ (മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി), ബ്രോ​നാ (ലീ​വിം​ഗ് സെ​ർ​ട്ടു വി​ദ്യാ​ർ​ഥി​നി).

റി​പ്പോ​ർ​ട്ട് : ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ