കൊ​ളോ​ണി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Thursday, May 23, 2019 2:57 PM IST
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യി​ലെ​യും, എ​സ്സ​ൻ, ആ​ഹ​ൻ എ​ന്നീ രൂ​പ​ത​ക​ളി​ലെ​യും മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്ന് വി. ​യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.

അ​ഖി​ല ലോ​ക തൊ​ഴി​ലാ​ളി ദി​ന​മാ​യ മേ​യ് ഒ​ന്നി​ന് രാ​വി​ലെ പ​ത്ത​ര​യ്ക്ക് കൊ​ളോ​ണ്‍ മ്യൂ​ൾ​ഹൈ​മി​ലെ ലീ​ബ്ഫ്രൗ​വ​ൻ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മ​യ ദി​വ്യ​ബ​ലി​യി​ൽ ഫാ. ​അ​ജി മൂ​ലേ​പ്പ​റ​ന്പി​ൽ സി​എം​ഐ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു സ​ന്ദേ​ശം ന​ൽ​കി. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ചാ​പ്ലെ​യി​ൻ ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ, ഫാ. ​ഡേ​വീ​സ് ച​ക്കാ​ല​മു​റ്റ​ത്തി​ൽ സി​എം​ഐ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു. നോ​യ​ൽ ജോ​സ​ഫ്/​ജോ​സ് ക​വ​ലേ​ച്ചി​റ എ​ന്നി​വ​ർ ശു​ശ്രൂ​ഷി​ക​ളാ​യി​രു​ന്നു. യൂ​ത്ത് കൊ​യ​റി​ന്‍റെ ഗാ​നാ​ലാ​പ​നം ദി​വ്യ​ബ​ലി​യെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. ല​ദീ​ഞ്ഞി​നെ തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, നൊ​വേ​ന, നേ​ർ​ച്ച വി​ള​ന്പ് തു​ട​ങ്ങി​യ​വ​യ്ക്കു​ശേ​ഷം ദേ​വാ​ല​യ​ഹാ​ളി​ൽ ഭ​ക്ഷ​ണ​വും ന​ൽ​കി.

ഉ​ച്ച​ക​ഴി​ഞ്ഞ ര​ണ്ടി് പാ​രീ​ഷ് ഹാ​ളി​ൽ അ​ര​ങ്ങേ​റി​യ ഗാ​ന​മേ​ള​യി​ൽ ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജ​ർ​മ​ൻ മ​ല​യാ​ളി ഒ​ന്നും, ര​ണ്ടും, മൂ​ന്നും ത​ല​മു​റ​യി​ലെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ർ പ​ങ്കെ​ടു​ത്ത ഗാ​നോ​ൽ​സ​വം ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​ർ​ന്നു. ഗാ​യ​ക​ൻ ജി​സി​ൽ ക​ട​ന്പാ​ട്ട് പ​രി​പാ​ടി​ക​ൾ മോ​ഡ​റേ​റ്റ് ചെ​യ്തു.

തി​രു​നാ​ൾ ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ ജോ​സ് ക​വ​ലേ​ച്ചി​റ​യി​ൽ ന​ന്ദി പ​റ​ഞ്ഞു. ക​മ്യൂ​ണി​റ്റി​യു​ടെ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​ണ്‍​വീ​ന​ർ ഡേ​വീ​സ് വ​ട​ക്കും​ചേ​രി, കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ ഡേ​വി​ഡ് അ​രീ​ക്ക​ൽ, ഷീ​ബ ക​ല്ല​റ​യ്ക്ക​ൽ, ആ​ന്േ‍​റാ സ​ഖ​റി​യാ, സ​ന്തോ​ഷ് വെ​ന്പേ​നി​യ്ക്ക​ൽ, ബെ​ന്നി​ച്ച​ൻ കോ​ലേ​ത്ത് തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​മാ​യ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി. ആ​ഗോ​ള​സ​ഭ​യു​ടെ കു​ടും​ബ​നാ​ഥ​നാ​യ വി. ​യൗ​സേ​പ്പി​താ​വി​ന്‍റെ നാ​മ​ഹേ​തു​ക തി​രു​നാ​ൾ​ദി​നം മാ​ർ​ച്ച് 19 നാ​ണ് തി​രു​സ​ഭ​യി​ൽ ആ​ഘോ​ഷി​യ്ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ