യൂറോവിഷൻ ഗാനമത്സരത്തിൽ ഡച്ചുകാരൻ ജേതാവ്
Monday, May 20, 2019 9:28 PM IST
ആംസ്റ്റർഡാം: യൂറോവിഷൻ ഗാനമത്സരത്തിൽ നെതർലൻഡ്സിൽനിന്നുള്ള ഡങ്കൻ ലോറൻസ് ജേതാവായി. പൊതു വോട്ടെടുപ്പിൽ 492 പോയിന്‍റുമായാണ് അദ്ദേഹം ഒന്നാമതെത്തിയത്. വാതുവയ്പ്പുകാരുടെ ഇഷ്ടതാരവും ലോറൻസ് തന്നെയായിരുന്നു. 465 വോട്ടുമായി ഇറ്റലി രണ്ടാമതും 369 വോട്ടുമായി റഷ്യ മൂന്നാമതുമെത്തി.

1975നു ശേഷം ആദ്യമായാണ് ഒരു ഡച്ചുകാരൻ യൂറോവിഷനിൽ ജേതാവാകുന്നത്. യുകെയുടെ മൈക്കൽ റൈസ് ഇക്കുറി വോട്ടെടുപ്പിൽ അവസാനക്കാരനായി. മൂന്നു പോയിന്‍റ് മാത്രമാണ് കിട്ടിയത്. ജർമനിയും പോയിന്‍റ് ഒന്നും നേടാനാവാതെ അവസാനക്കാരായി പിന്തള്ളപ്പെട്ടു. ഇത്തവണ ഇസ്രായേലിലാണ് മത്സരം നടന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ