മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വി​സ് പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Thursday, May 16, 2019 1:05 AM IST
ബേ​ണ്‍: ചൊ​വാ​ഴ്ച ഉ​ച്ച​യോ​ടെ സ്വി​റ്റ്സ​ർ​ല​ൻ​ഡ് ത​ല​സ്ഥാ​ന​മാ​യ ബേ​ണി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സം​ഘ​ത്തെ​യും സ്വി​സി​ലെ ഇ​ൻ​ഡ്യ​ൻ സ്ഥാ​ന​പ​തി​യും മ​ല​യാ​ളി​യു​മാ​യ സി​ബി ജോ​ർ​ജും ഭാ​ര്യ ജോ​യി​സും ചേ​ർ​ന്ന് വ​സ​തി​യി​ൽ സ്വീ​ക​രി​ച്ചു. വൈ​കു​ന്നേ​രം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ എം​പി​മാ​രു​ടെ സ്വി​സ് - ഇ​ന്ത്യ പാ​ർ​ല​മെ​ന്‍റ​റി ഗ്രൂ​പ്പു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച​യും ന​ട​ത്തി.

ഫെ​ഡ​റ​ൽ കൗ​ണ്‍​സി​ല​ർ ഫോ​ർ ഇ​ക്ക​ണോ​മി​ക്, എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ത​ല​വ​ൻ ഗൈ ​പാ​ർ​മെ​ലി​നു​മാ​യി ബേ​ണി​ലെ ഫെ​ഡ​റ​ൽ പാ​ല​സി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ച​ർ​ച്ച​യി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സും വ്യ​വ​സാ​യ സെ​ക്ര​ട്ട​റി ഇ​ള​ങ്കോ​വ​നും പ​ങ്കെ​ടു​ത്തു.

ബു​ധ​നാ​ഴ്ച രാ​വി​ലെ ബേ​ണി​ലെ യ​ന്ത്ര​വ​ത്കൃ​ത മാ​ലി​ന്യ ശേ​ഖ​ര​ണ പ്ളാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം നേ​രി​ൽ​ക്ക​ണ്ടു മ​ന​സി​ലാ​ക്കി. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളും, പു​ന​ചം​ക്ര​മ​ണ സം​വി​ധാ​ന​ങ്ങ​ളും അ​തി​നോ​ടു ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞു. സ്വി​സി​ലെ ഏ​റ്റ​വും അ​ത്യാ​ധു​നി​ക മാ​ലി​ന്യ​സം​സ്ക്ക​ര​ണ പ്ളാ​ന്‍റാ​ണ് മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും സ​ന്ദ​ർ​ശി​ച്ച​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും സ്വി​സ് പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി പാ​രീ​സി​ലേ​യ്ക്കു പോ​യി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ