ബ്രെ​ക്സി​റ്റ് ന​ട​പ്പാ​ക്കാ​നു​ള്ള ബി​ൽ ജൂ​ണ്‍ ആ​ദ്യം അ​വ​ത​രി​പ്പി​ക്കും
Thursday, May 16, 2019 12:52 AM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ബി​ൽ ജൂ​ണ്‍ ആ​ദ്യ വാ​രം ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചു.

ബ്രെ​ക്സി​റ്റ് പി​ൻ​മാ​റ്റ ക​രാ​ർ സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യ സ​മ​ന്വ​യം രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ലേ​ബ​ർ പാ​ർ​ട്ടി​യു​മാ​യി ന​ട​ത്തി​വ​രു​ന്ന ച​ർ​ച്ച ബു​ധ​നാ​ഴ്ച പു​ന​രാ​രം​ഭി​ക്കാ​നും ധാ​ര​ണ​യാ​യി.

ബ്രെ​ക്സി​റ്റ് പി​ൻ​മാ​റ്റ ക​രാ​ർ മൂ​ന്നു​വ​ട്ടം പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ്രെ​ക്സി​റ്റ് തീ​യ​തി നീ​ട്ടി വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തെ​ത്തു​ട​ർ​ന്ന് അ​ഭി​പ്രാ​യ സ​മ​ന്വ​യ​മു​ണ്ടാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ