കൈ​ര​ളി നി​കേ​ത​ൻ സ്കൂ​ളി​ൽ 20 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ജോ​ഷി​മോ​ൻ എ​റ​ണാ​കേ​രി​ലി​ന് ആ​ദ​ര​വ്
Thursday, May 16, 2019 12:34 AM IST
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ൻ മ​ല​യാ​ളം സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​വേ​ദി​യി​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജോ​ഷി​മോ​ൻ എ​റ​ണാ​കേ​രി​ലി​നെ ആ​ദ​രി​ച്ചു. 20 വ​ർ​ഷ​മാ​യി തു​ട​രു​ന്ന സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് സ്കൂ​ളി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ച​ട​ങ്ങു സം​ഘ​ടി​പ്പി​ച്ച​ത്.

സ​മ്മേ​ള​ന​ത്തി​ൽ വി​യ​ന്ന​യി​ലെ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ അ​സി. വി​കാ​രി ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ൽ ജോ​ഷി​മോ​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. തു​ട​ർ​ന്ന് വി​കാ​രി ഫാ. ​ഡോ. തോ​മ​സ് താ​ണ്ട​പ്പി​ള്ളി മൊ​മ്മ​ന്േ‍​റാ ന​ൽ​കി. ക​ഴി​ഞ്ഞ ര​ണ്ടു ദ​ശാ​ബ്ദ​മാ​യി യാ​തൊ​രു പ്ര​തി​ഫ​ല​വും വാ​ങ്ങാ​തെ വി​യ​ന്ന​യി​ലെ മ​ല​യാ​ളം സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ജോ​ഷി​മോ​ൻ ന​ൽ​കി​യ സേ​വ​ന​ങ്ങ​ളെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ്ര​ശം​സി​ച്ചു.

മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി​യ ജോ​ഷി​മോ​ൻ കൈ​ര​ളി നി​കേ​ത​ൻ സ്കൂ​ളി​ന്‍റെ ആ​രം​ഭ ച​രി​ത്രം അ​നു​സ്മ​രി​ച്ചു. 1992ൽ ​അ​ന്ന​ത്തെ ചാ​പ്ല​യി​ൻ ആ​യി​രു​ന്ന ഫാ. ​ചാ​ണ്ടി ക​ള​പ്പു​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച സ്കൂ​ൾ ഇ​ന്ന് ഇ​രു​പ​ത്തി​ഏ​ഴ് വ​ർ​ഷം പി​ന്നി​ട്ട​താ​യി പ​റ​ഞ്ഞു. സ്കൂ​ളി​ലെ ആ​ദ്യ​ത്തെ മ​ല​യാ​ളം അ​ധ്യാ​പ​ക​ൻ ആ​ന്‍റ​ണി പു​ത്ത​ൻ​പു​ര​യി​ൽ ആ​യി​രു​ന്നെ​ന്നും ആ​ദ്യ​ത്തെ പി​ടി​എ ക​മ്മി​റ്റി 1993ൽ ​നി​ല​വി​ൽ വ​ന്നെ​ന്നും ജോ​ഷി​മോ​ൻ അ​നു​സ്മ​രി​ച്ചു.

ആ​ദ്യ​കാ​ലം തു​ട​ങ്ങി സ്കൂ​ളി​ന്‍റെ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന ആ​ന്‍റ​ണി പു​ത്തെ​ൻ​പു​ര​ക്ക​ൽ, അ​ബ്ര​ഹാം കു​രു​ട്ടു​പ​റ​ന്പി​ൽ, വി​ൽ​സ​ണ്‍ കോ​ലാം​ങ്ക​ണ്ണി, ജോ​ർ​ജ് പേ​ഴും​ക്കാ​ട്ടി​ൽ, ബോ​ബി കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ, തോ​മ​സ് മു​ള​യ്ക്ക​ൽ, മാ​ത്യു മ​ര​ങ്ങാ​ട്ടി​ൽ, ജോ​ർ​ജ് കു​ഴി​യി​ൽ എ​ന്നി​വ​രെ​യും വി​യ​ന്ന​യി​ൽ സേ​വ​നം ചെ​യ്ത വൈ​ദി​ക​രാ​യ ഫാ. ​ജോ​ണ്‍ നി​ര​പ്പേ​ൽ, ഫാ. ​ജോ​ർ​ജ് കൊ​ച്ചു​ക​രോ​ട്ട്, ഫാ. ​സാ​ജു ശ​ര​ത്, ഫാ. ​തോ​മ​സ് വ​ടാ​തു​മു​ക​ളേ​ൽ, ഫാ. ​ജോ​യി പ്ലാ​ത്തോ​ട്ട​ത്തി​ൽ എ​ന്നി​വ​രെ​യും അ​ദ്ദേ​ഹം ഓ​ർ​മ്മി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി